ബദാമില്‍ ധാരാളം പോഷക?ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ എ, വിറ്റാമിന്‍ ഇ, ഒമേ?ഗ 3 ഫാറ്റി ആസിഡ്, സിങ്ക് എന്നിവയുടെ ഉറവിടമാണ് ബദാം. ചര്‍മ്മ സംരക്ഷണത്തിന് ഏറ്റവും മികച്ച പ്രതിവിധിയാണ് ബദാം ഓയില്‍. വരണ്ട ചര്‍മ്മം അകറ്റാനും മൃദുവായ ചര്‍മ്മം സ്വന്തമാക്കാനും ബദാം ഓയില്‍ പുരട്ടാവുന്നതാണ്. ബദാം ഓയില്‍ ഉപയോ?ഗിച്ചാലുള്ള ?ഗുണങ്ങളെ കുറിച്ചറിയാം…
രാത്രി ഉറങ്ങുന്നതിന് മുമ്പ് രണ്ടോ മൂന്നോ തുള്ളി ബദാം ഓയില്‍ ഉപയോ?ഗിച്ച് കണ്ണിന് ചുറ്റും മസാജ് ചെയ്യുന്നത് കറുപ്പകറ്റാന്‍ സഹായിക്കും.
പകുതി നാരങ്ങാ മുറിച്ചെടുത്തു മുഖത്തു നന്നായി സ്‌ക്രബ് ചെയ്യുക. ശേഷം ആല്‍മണ്ട് ഓയില്‍ ഉപയോഗിച്ചു 10 മിനിറ്റ് മസാജ് ചെയ്യുക. സൂര്യപ്രകാശമേറ്റതു മൂലമുള്ള കരുവാളിപ്പും കറുത്തപാടുകളും മാറും.
ആഴ്ച്ചയില്‍ രണ്ടോ മൂന്നോ തവണ ബദാം ഓയില്‍, നാരങ്ങാ നീര്, തേന്‍ എന്നിവ സമം ചേര്‍ത്തു മുഖത്തു പുരട്ടുക. അര മണിക്കൂറിനുശേഷം കഴുകിക്കളയുക. നിറവര്‍ധിക്കാന്‍ വളരെ നല്ലതാണ്.
ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാന്‍ ഏറ്റവും മികച്ചൊരു മരുന്നാണ് ബദാം ഓയില്‍.
ബദാം ഓയില്‍ മുടി സംരക്ഷണത്തിനും ഉത്തമമാണ്. സ്ഥിരമായി ഉപയോഗിച്ചാല്‍ മുടിക്കു നീളവും കരുത്തും വര്‍ധിക്കുകയും തിളക്കമേറുകയും ചെയ്യും. ആഴ്ചയില്‍ ഒരിക്കല്‍ ബദാം ഓയില്‍ ചൂടാക്കി തലയോട്ടിയില്‍ മസാജ് ചെയ്യുന്നത് മുടിയുടെ ആരോ?ഗ്യത്തിന് വളരെ നല്ലതാണ്.
Post Your Comments