കണ്ണൂര്‍: ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്ക് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ വിളിക്കാത്തതിനെത്തുടര്‍ന്ന് വീണ്ടും സ്വകാര്യ ബസുകള്‍ പണിമുടക്കുമെന്ന് മുന്നറിയിപ്പുമായി ഉടമകള്‍. 11 മുതല്‍ അനിശ്ചിതകാലം സമരം നടത്തുമെന്നാണ് മുന്നറിയിപ്പ്. ബസ് യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. ഇത് ഉന്നയിച്ച് നേരത്തെയും സമരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് പിന്‍വലിക്കുകയായിരുന്നു. ബസ് ഉടമസ്ഥ സംഘം ഭാരവാഹികള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
140 കി.മീ കൂടുതലുള്ള ബസ് പെര്‍മിറ്റുകള്‍ പുതുക്കി നല്‍കാതെ സര്‍ക്കാര്‍ സ്വകാര്യ ബസ് ഉടമകളെ പീഡിപ്പിക്കുകയാണെന്ന് ഉടമസ്ഥ സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇന്ധന വില വര്‍ധനവ് പരിഗണിച്ച് മിനിമം ബസ് ചാര്‍ജ്ജ് 10 രൂപയാക്കുക, മിനിമം ചാര്‍ജ്ജില്‍ സഞ്ചരിക്കാനുള്ള ദൂരം രണ്ടര കിലോമീറ്ററായി കുറക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍ നിന്നും അഞ്ചു രൂപയായി വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങള്‍. ഇതേ ആവശ്യമുന്നയിച്ച് നവംബര്‍ 22ന് ബസുടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും രണ്ടുമാസം സാവകാശം വേണമെന്ന ഗതാഗത മന്ത്രിയുടെ ആവശ്യത്തെ തുടര്‍ന്ന് അന്ന് സമരത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.
Post Your Comments