സിയൂൾ: ലോകമെമ്പാടും കോവിഡ് ബാധ വ്യാപിക്കേ ഉത്തരകൊറിയ വീണ്ടും മിസൈലുകൾ പരീക്ഷിച്ചതായി റിപ്പോർട്ട്. ഹാംയോംഗ് പ്രവിശ്യയിലെ സണ്ടോക് മേഖലയിൽ നിന്ന് കിഴക്കൻ തീരത്തേക്ക് മൂന്നു മിസൈലുകളാണ് പരീക്ഷിച്ചതെന്നും എന്ത് തരം മിസൈലുകളാണ് വിക്ഷേപിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രാലയമാണ് അറിയിച്ചു.
കൊറോണ പടരുന്നതിനാൽ സംയുക്ത സൈനികാഭ്യാസം മാറ്റിവയ്ക്കാൻ അമേരിക്കയും ദക്ഷിണകൊറിയയും തീരുമാനിച്ചതിന് പിന്നാലെയാണ് ഉത്തരകൊറിയ മിസൈൽ പരീക്ഷണവുമായി മുന്നോട്ടുപോകുന്നത്. ഈ മാസമാദ്യവും ഉത്തരകൊറിയ രണ്ടു ഹ്രസ്വദൂര മിസൈലുകളുടെ പരീക്ഷണം നടത്തിയിരുന്നു. കൊറിയൻ മേഖലയിലെ സംഘർഷ ലഘൂകരണത്തിന് ഉത്തരകൊറിയൻ നടപടി വിഘാതം സൃഷ്ടിക്കുമെന്ന് ദക്ഷിണകൊറിയ അറിയിച്ചു
Post Your Comments