KeralaLatest NewsNews

യുവതിയും ഭര്‍തൃസഹോദരിയും തമ്മിലുള്ള പോര് അവസാനിച്ചത് ലൈംഗിക പീഡന കേസില്‍ : യുവതികളുടെ കലഹത്തില്‍ ഭര്‍ത്താവിന് അമേരിക്കയിലേയ്ക്കുള്ള ജോലിയും നഷ്ടമായി … നാത്തൂന്‍മാര്‍ തമ്മിലുള്ള പോര് തകര്‍ത്തെറിഞ്ഞത് രണ്ട് കുടുംബങ്ങളെ

കോട്ടയം : യുവതിയും ഭര്‍തൃസഹോദരിയും തമ്മിലുള്ള പോര് അവസാനിച്ചത് ലൈംഗിക പീഡന കേസില്‍ : യുവതികളുടെ കലഹത്തില്‍ ഭര്‍ത്താവിന് അമേരിക്കയിലേയ്ക്കുള്ള ജോലിയും നഷ്ടമായി … നാത്തൂന്‍മാര്‍ തമ്മിലുള്ള പോര് തകര്‍ത്തെറിഞ്ഞത് രണ്ട് കുടുംബങ്ങളെ. കോട്ടയത്തായിരുന്നു സംഭവം. മുന്‍ന്യായാധിപനാണ് ഈ സംഭവം പുറത്തുവിട്ടത്. നാത്തൂന്‍മാര്‍ തമ്മിലുള്ള പോര് നിലനില്‍ക്കേയാണ് യുവതിയുടെ ഭര്‍ത്താവിന് അമേരിക്കന്‍ യാത്രയ്ക്കു വഴിയൊരുങ്ങിയത്. തയാറെടുപ്പുകള്‍ക്കിടെ ഒരു പോലീസുകാരന്‍ വീട്ടിലെത്തി, സ്റ്റേഷനിലേക്കു വിളിപ്പിച്ചു.

കാര്യമറിയാത്തതിനാല്‍ ഒരു പ്രാദേശികനേതാവിനെയും കൂട്ടിയാണു ചെന്നത്. പരാതി കേട്ടപ്പോഴേ സപ്തനാഡികളും തളര്‍ന്നുപോയി. ഭാര്യാസഹോദരന്റെ പത്തുവയസുകാരിയായ മകളെ ഉപദ്രവിച്ചത്രേ. സംഭവം പോക്സോ കേസാണ്. യു.എസിലേക്കു വിമാനം കയറേണ്ടയാള്‍ ലോക്കപ്പിലായി.

ആകെ നാണക്കേടായതോടെ കുടുംബക്കാരെല്ലാം ചേര്‍ന്നാണു മുന്‍ന്യായാധിപന്റെ ഉപദേശം തേടിയത്. തുടര്‍ന്ന്, കോടതിയിലെത്തിയപ്പോള്‍ പെണ്‍കുട്ടിക്കോ മാതാപിതാക്കള്‍ക്കോ പരാതിയില്ല. തെളിവില്ലാതെ, കേസ് വെറുതേ വിട്ടെങ്കിലും യുവാവിന്റെ അമേരിക്കന്‍ സ്വപ്നങ്ങള്‍ അപ്പോഴേക്കും പൊലിഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button