കൊച്ചി : സംസ്ഥാനത്തെ ഇന്ധന വില കുറഞ്ഞു. ഇന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ഇതനുസരിച്ച് കൊച്ചിയില്‍ പെട്രോള്‍ 72.60 രൂപ, ഡീസല്‍ 66.87 എന്നീ നിരക്കുകളിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ 74.02 രൂപയും ഡീസല്‍ വില 68.21 രൂപയുമാണ് വില. കഴിഞ്ഞദിവസവും പെട്രോളിന് 20 പൈസയും ഡീസലിന് 19 പൈസയും കുറഞ്ഞിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവ് കേരളത്തെയും ബാധിച്ചത്. രണ്ടാഴ്ചയ്ക്കിടെ ഒന്നരരൂപയോളം പെട്രോള്‍ വില ഇടിഞ്ഞിരുന്നു.
Also read : 100 രാജ്യങ്ങളെ വിറപ്പിച്ച് കൊറോണ; മരണം 3800 ഉം കടന്നു
അതേസമയം അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില ഇടിഞ്ഞു. ബ്രന്‍റ് ക്രൂഡ് വില 31.5ശതമാനം(14.25 ഡോളര്‍)ഇടിഞ്ഞ് ബാരലിന് 31.02 ഡോളർ നിലവാരത്തിലെത്തി. വിപണിയില്‍ ആവശ്യം കുറഞ്ഞതോടെ റഷ്യയുമായി മത്സരിച്ച് സൗദി എണ്ണവില കുത്തനെ കുറച്ചതാണ് കാരണം. 1991 ജനുവരി 17നുശേഷം ഇപ്പോഴാണ് ഒറ്റയടിക്ക് ഇത്രയും ഇടിവുണ്ടാകുന്നത്.
യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് 11.28 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. കൊറോണമൂലമുള്ള ഡിമാന്‍ഡ് കുറവ് പരിഗണിച്ച് ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ ഒപെക് നിര്‍ദേശം നൽകിയെങ്കിലും റഷ്യ എതിർത്തു. ഇതോടെ ലോകത്തിലെ ഏറ്റവുംവലിയ എണ്ണകയറ്റുമതിക്കാരായ സൗദി അറേബ്യ, രണ്ടാമത്തെ വലിയ ഉത്പാദകരാജ്യമായ റഷ്യയുമായി കടുത്ത മത്സരത്തിലാണ്.
Post Your Comments