Latest NewsNewsIndia
Trending

ആ പതിനെട്ട് പേരെക്കുറിച്ച് ഉത്തരം നല്കേണ്ടത് ഞാനല്ല , അദ്ദേഹമാണ് ! മധ്യപ്രദേശ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയത് ആരെന്നു വ്യക്തമാക്കി മുതിർന്ന കോൺഗ്രസ്സ് നേതാവ് . .

“ഇപ്പോൾ മധ്യപ്രദേശിൽ നടക്കുന്ന  ഈ സംഭവവികാസങ്ങളെക്കുറിച്ച് ചോദിക്കേണ്ടത് എന്നോടല്ല . ഇതിനൊക്കെയുള്ള ഉത്തരങ്ങൾ സിന്ധ്യയുടെ പക്കൽ ഉണ്ടാവും “. അദ്ദേഹം പറഞ്ഞു

ഭോപ്പാൽ :മധ്യപ്രദേശിൽ കമലനാഥ് സർക്കാർ വൻ പ്രതിസന്ധി നേരിടുകയാണ് . മന്ത്രിസഭയിലെ പതിനെട്ട് വിമത കോൺഗ്രസ്സ് എം എൽ എമാർ ഇപ്പോൾ ബംഗളുവിലെ റിസോർട്ടിലാണ് ഉള്ളത് . ഇതിനിടയിൽ പുറത്തുവരുന്നത് കോൺഗ്രസ്സിനുള്ളിലെ പടലപ്പിണക്കങ്ങൾ കൂടിയാണ് .

ഈ പ്രതിസന്ധി ചർച്ച ചെയ്യാൻ തിങ്കളാഴ്ച ഭോപ്പാലിലെ മുഖ്യമന്ത്രി കമൽനാഥിന്റെ വസതിയിൽ എത്തിയ മുതിർന്ന കോൺഗ്രസ്സ് നേതാവ് ദിഗ്‌വിജയ സിംഗ് ഈ പ്രതിസന്ധികളുടെ പിറകിൽ ജ്യോതിരാദിത്യ സിന്ധ്യയാണെന്ന് പരോക്ഷമായി പറഞ്ഞുകഴിഞ്ഞു. ബംഗളുവിലെ റിസോർട്ടിലുള്ള എം എൽ എ മാരെ കുറിച്ച് മാധ്യമ പ്രവർത്തകർ ആരാഞ്ഞപ്പോൾ അത് ചോദിക്കേണ്ടത് തന്നോടല്ല മറിച്ച് സിന്ധ്യയോടാണെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത് .

“ഇപ്പോൾ മധ്യപ്രദേശിൽ നടക്കുന്ന  ഈ സംഭവവികാസങ്ങളെക്കുറിച്ച് ചോദിക്കേണ്ടത് എന്നോടല്ല . ഇതിനൊക്കെയുള്ള ഉത്തരങ്ങൾ സിന്ധ്യയുടെ പക്കൽ ഉണ്ടാവും “. അദ്ദേഹം പറഞ്ഞു .  കമൽനാഥിന്റെ വസതിയിൽ ചേർന്ന അടിയന്തിര യോഗത്തിൽ. സഞ്ജൻ സിംഗ് വർമ്മ, പി സി ശർമ്മ, ജിതു പട്വാരി, ദിഗ്‌വിജയ സിംഗ്, ജൈവർദ്ധൻ സിംഗ്, കുൻവർ വിക്രം സിംഗ് തുടങ്ങി നിരവധി എം‌എൽ‌എമാർ പങ്കെടുക്കുന്നുണ്ട് .

എന്നാൽ അടിയന്തിര യോഗത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ദിഗ്‌വിജയസിംഗ് വിസമ്മതിച്ചപ്പോൾ ഉത്തരം നല്കിയത് കുൻവർ വിക്രം സിംഗ് ആയിരുന്നു . ” ഇവിടെ നിലവിൽ  പ്രശ്‌നമൊന്നുമില്ല , എല്ലാവരും മടങ്ങിവരും. കമൽനാഥ് ഇപ്പോഴും മുഖ്യമന്ത്രിയാണ്. സർക്കാർ സുരക്ഷിതമാണ് ” എന്ന് കുൻവർ വിക്രം സിംഗ് ഉറപ്പുനൽകി. മന്ത്രിസഭാ വിപുലീകരണം ചർച്ചചെയ്യാനാണ് അടിയന്തിര യോഗം എന്നാണ് അദ്ദേഹം വ്യക്തമാക്കിയത് ..

shortlink

Related Articles

Post Your Comments

Related Articles


Back to top button