Latest NewsIndia

പുതുച്ചേരി കോൺഗ്രസ് യോഗത്തിൽ തമ്മിൽ തല്ല് ; നിരവധിപേർക്ക് പരിക്ക്

വെങ്കടേശൻ വീണ്ടും ഡിഎംകെ പതാക ഉയർത്തിക്കാട്ടിയതോടെ നേതാക്കൾ തമ്മിൽ ഉന്തും തള്ളുമായി

ചെന്നൈ ∙ ഡിഎംകെയ്ക്കു കൂടുതൽ സീറ്റ് നൽകിയതുമായി ബന്ധപ്പെട്ടു തർക്കമുണ്ടായതോടെ പുതുച്ചേരി കോൺഗ്രസ് ഇലക്‌ഷൻ കമ്മിറ്റി യോഗത്തിൽ കയ്യാങ്കളി. യോഗത്തിനെത്തിയ കോൺഗ്രസ് നേതാവ് എം.പി. വെങ്കടേശൻ പ്രതിഷേധ സൂചകമായി ഡിഎംകെ പതാക ഉയർത്തിയതോടെയാണു പ്രശ്നങ്ങൾക്കു തുടക്കമായത്. ഇതു മറ്റു നേതാക്കൾ ചോദ്യം ചെയ്തതോടെ വാക്കേറ്റമുണ്ടായി.

വെങ്കടേശൻ വീണ്ടും ഡിഎംകെ പതാക ഉയർത്തിക്കാട്ടിയതോടെ നേതാക്കൾ തമ്മിൽ ഉന്തും തള്ളുമായി. മുതിർന്ന നേതാക്കളായ മുൻ മുഖ്യമന്ത്രി വി. നാരാണസാമി, പുതുച്ചേരിയുടെ ചുമതലയുള്ള എഐസിസി ഭാരവാഹി ദിനേശ് ഗുണ്ടുറാവു, ദിഗ്‌വിജയ് സിങ് എന്നിവരുടെ കൺമുന്നിലായിരുന്നു സംഘർഷം.

read also: മാവേലിക്കരയിൽ അപ്രതീക്ഷിത ട്വിസ്റ്റ്, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം ബിജെപി സ്ഥാനാർഥി

നിരവധിപേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. 30 സീറ്റുകളുള്ള പുതുച്ചേരിയിൽ കോൺഗ്രസ് 15 സീറ്റുകളിലാണു മത്സരിക്കുന്നത്. ഡിഎംകെ 13 സീറ്റുകളിലും. 2016ലെ തിരഞ്ഞെടുപ്പിൽ 9 സീറ്റിൽ മത്സരിച്ച ഡിഎംകെ 2 സീറ്റിലാണ് ജയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button