കണ്ണൂര്‍: പശുവിനെ പ്രകൃതിവിരുദ്ധ ലൈംഗിക ചൂഷണത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. ബാവോട് സ്വദേശി ആലേക്കണ്ടി എ കെ സുമേഷിനെ (33) യാണ് ചക്കരക്കല്‍ പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ഇയാള്‍ ബാവോട് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന യൂസഫിന്റെ രണ്ടു വയസ്സുള്ള പശുവിനെ തൊഴുത്തില്‍ നിന്നും അഴിച്ചു കൊണ്ടു പോയി സമീപത്തെ ഒരു മരത്തില്‍ കെട്ടിയിട്ട ശേഷമാണ് പീഡിപ്പിച്ചത്. അനങ്ങാതിരിക്കാന്‍ കാലുകള്‍ കൂട്ടിക്കെട്ടി. പീഡനത്തിന് ഇരയാകുമ്പോള്‍ കഴുത്തില്‍ കയര്‍ മുറുകി ആണ് പശു ചത്തത്.
പ്രതി നേരത്തെയും പശുവിനെ ലൈംഗികമായി പീഡിപ്പിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടിരുന്നു. കഴിഞ്ഞ തവണ യൂസഫിന്റെ തൊഴുത്തില്‍ നിന്ന് തന്നെയാണ് ഒരു പശുവിനെ അഴിച്ചു കൊണ്ടുപോയത്. അന്ന് വീട്ടുടമസ്ഥനും നാട്ടുകാരും ഇയാളെ താക്കീത് നല്‍കി വിട്ടയച്ചതുമാണ്. സംഭവസ്ഥലത്തുനിന്ന് പ്രതിയുടെത് എന്ന് സംശയിക്കുന്ന വസ്ത്രവും പൊലീസിന് ലഭിച്ചിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലില്‍ കുറ്റം ചെയ്തതായും പ്രതി പൊലീസിനോട് സമ്മതിച്ചു. സംഭവം നടന്ന സ്ഥലത്ത് നിന്നും പ്രതിയെന്നു സംശയിക്കുന്ന ആളുടെ വസ്ത്രങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.
ഭവനഭേദനം, മോഷണം, മൃഗങ്ങളെ ക്രൂരമായി കൊലപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ഐപിസി ഇ 457 , 380, 429 എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. മൃഗസംരക്ഷണ നിയമത്തിലെ 11 (1) വകുപ്പ് പ്രകാരമുള്ള കുറ്റവും ചുമത്തിയിട്ടുണ്ട്.
Post Your Comments