ഡൽഹി :”കോൺഗ്രസിൽ നിന്ന് സുതാര്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് ഭാരതീയ ജനതാ പാർട്ടിക്ക് ആവശ്യമില്ല”. കേന്ദ്രമന്ത്രി അബ്ബാസ് നഖ്വിയാണ് ശക്തമായ ഭാഷയിൽ കോൺഗ്രസ്സിനെതിരെ ഇങ്ങനെ ആഞ്ഞടിച്ചത് .
ചീഫ് വിജിലൻസ് കമ്മീഷണർ (സിവിസി), വിജിലൻസ് കമ്മീഷണർ (വിസി) എന്നിവരുടെ നിയമനങ്ങൾ പുന പരിശോധിക്കണമെന്ന ആവശ്യവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ആദിർ രഞ്ജൻ ചൗധരി പ്രധാനമന്ത്രി മോദിക്ക് എഴുതിയ കത്തിനെ പരമാർശിച്ചുക്കൊണ്ട് കേന്ദ്രമന്ത്രി അബ്ബാസ് നഖ്വി അബ്ബാസ് കോൺഗ്രസ്സിനെതിരെ ശക്തമായി തിരിച്ചടിച്ചു . വിജിലൻസ് കമ്മീഷണർ (സിവിസി), വിജിലൻസ് കമ്മീഷണർ (വിസി) തസ്തികയിലേക്കുള്ള നിയമനം ഉൾപ്പെടെയുള്ള എല്ലാ നിയമനങ്ങളും സുതാര്യമാണെന്നും തങ്ങൾക്ക് കോൺഗ്രസിൽ നിന്നുള്ള സുതാര്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും വാർത്താ ഏജൻസിയുമായി സംസാരിക്കുമ്പോൾ നഖ്വി തുറന്നു പറഞ്ഞു.
ഒരു പ്രതിപക്ഷപാർട്ടിയാകുവാൻ വേണ്ട ജനപിന്തുണ പോലും ഇല്ലാത്ത പാർട്ടി ആണ് കോൺഗ്രസ്സ് എന്ന് അവർ ഇപ്പോഴും മനസ്സിലാക്കുന്നില്ല . ഓരോ നിയമനത്തിന് പിന്നിലും ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയിൽ നിന്നുമുള്ള ഒരു നേതാവിനെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു കമ്മിറ്റിയുടെ ഇടപെടൽ ഉണ്ട് . എല്ലാ നിയമങ്ങളും പാലിച്ചുതന്നെയാണ് ബി ജെ പി മുന്നോട്ട് പോകുന്നത് . അദ്ദേഹം കൂട്ടിച്ചേർത്തു..
യെസ് ബാങ്ക് പ്രതിസന്ധിയെച്ചൊല്ലി ബിജെപിക്കെതിരായ കോൺഗ്രസ് പാർട്ടിയുടെ ആരോപണങ്ങളോട് ശക്തമായ ഭാഷയിലാണ് നഖ്വി പ്രതികരിച്ചത് . “അഴിമതിക്കാരായ കോൺഗ്രസ് നേതാക്കളേക്കാൾ മോശമായി ആരും സമ്പദ്വ്യവസ്ഥയെ ഇന്നുവരേക്കും നശിപ്പിച്ചിട്ടില്ല. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഞങ്ങൾ അവരുടെ തെറ്റുകൾ തിരുത്തി. കോൺഗ്രസിൽ നിന്ന് സമ്പദ്വ്യവസ്ഥയെക്കുറിച്ച് ഞങ്ങൾക്ക് പാഠങ്ങൾ ആവശ്യമില്ല. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ശക്തവും സുരക്ഷിതവുമായ കൈകളിലാണ് ഇന്നുള്ളത് .
Post Your Comments