ന്യൂദല്‍ഹി: കഴിഞ്ഞ ആറു കൊല്ലം കൊണ്ട് സ്ത്രീശാക്തീകരണ രംഗത്ത് ഇന്ത്യ കൈവരിച്ചത് വലിയ മുന്നേറ്റമെന്ന് റിപ്പോര്‍ട്ടുകള്‍. വ്യവസായ, വാണിജ്യ, സാമ്ബത്തിക രംഗങ്ങളിലടക്കം സ്ത്രീകളുടെ പങ്കാളിത്തവും നേട്ടങ്ങളും കാര്യമായി വര്‍ദ്ധിച്ചെന്നും റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ചെറുകിട, ഇടത്തരം, വ്യവസായ, വാണിജ്യ മേഖലകളില്‍ അഞ്ചു വര്‍ഷം കൊണ്ട് വനിതാ പ്രാതിനിധ്യത്തില്‍ 38 ശതമാനം വര്‍ദ്ധനയുണ്ടായി. ഈ മേഖലയില്‍ ഇപ്പോള്‍ 80 ലക്ഷം വനിതാ സംരംഭകരാണുള്ളതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ചൂണ്ടിക്കാട്ടി.
കടുത്ത വെല്ലുവിളികള്‍ നേരിട്ടാണ് വനിതകള്‍ മുന്നേറ്റം കാഴ്ചവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പദ്ധതികളാണ് വിവിധ രംഗങ്ങളില്‍ വനിതകളുടെ മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കിയത്.മോദി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സ്റ്റാര്‍ട്ടപ്പ് ഇന്ത്യയിലും വലിയ വനിതാ മുന്നേറ്റമാണ്. ഇതുപ്രകാരമുള്ള അക്കൗണ്ടുകളില്‍ 81 ശതമാനവും സ്ത്രീകളുടേതാണ്. ഇവയ്ക്കായി 16,712.72 കോടി രൂപ അനുവദിച്ചു. 9106.13 കോടി രൂപ വിതരണം ചെയ്തു.
പ്രധാനമന്ത്രി മുദ്രായോജന (പിഎംഎംവൈ) പ്രകാരം 2020 ജനുവരി 31 വരെ വായ്പയെടുത്തവരില്‍ 70 ശതമാനവും സ്ത്രീകളാണ്. പ്രധാനമന്ത്രി ജന്‍ധന്‍ യോജനയിലെ 38.13 കോടി ഗുണഭോക്താക്കളില്‍ 20.33 കോടി വനിതകളാണുള്ളത്.അടല്‍ പെന്‍ഷന്‍ യോജന(എപിവൈ)യിലെ 2.15 കോടി വരിക്കാരില്‍ 93 ലക്ഷവും വനിതകളാണ്. ഇക്കാര്യത്തില്‍ കേരളം മൂന്നാമതാണ്, 56 ശതമാനം.
പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന(പിഎംജെജെബിവൈ)യിലെ നാലു കോടി 70 ലക്ഷം പേരില്‍ രണ്ടു കോടിയോളം പേരും സ്ത്രീകളാണ്. പ്രധാനമ്രന്തി മാതൃ വന്ദന യോജനയില്‍ ഒന്നരക്കോടിയിലേറെ സ്ത്രീകളാണുള്ളത്. ഇവര്‍ക്ക് പ്രസവാനുകൂല്യങ്ങളായി 5574 കോടി രൂപ കേന്ദ്രം നല്‍കി. കേരളത്തില്‍ നാലു ലക്ഷത്തിലേറെ അംഗങ്ങള്‍ക്കായി കേന്ദ്രം നല്‍കിയത് 50 കോടിയിലേറെ രൂപയാണ്.
അങ്കണവാടി ജീവനക്കാരുടെ മാസ ഓണറേറിയം 3000 രൂപയായിരുന്നത് മോദി സര്‍ക്കാര്‍ ഒറ്റയടിക്ക് 4500 രൂപയാക്കി. ലക്ഷക്കണക്കിന് സ്ത്രീകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. പാവപ്പെട്ട വീട്ടമ്മമാര്‍ക്ക് സൗജന്യമായി പാചകവാതകം ലഭ്യമാക്കുന്ന ഉജ്ജ്വല യോജന പദ്ധതിയില്‍ എട്ടു കോടിയിലേറെപ്പേര്‍ക്കാണ് എല്‍പിജി ഇതിനകം ലഭിച്ചത്. കേരളത്തില്‍ രണ്ടര ലക്ഷത്തിലേറെപ്പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.
Post Your Comments