ദുബായ് : വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരണത്തിന് കീഴടങ്ങി. കണ്ണൂർ കാട്ടിയം പാപ്പിനിശ്ശേരി കീരംകണ്ടിയിൽ ഗിരീഷ് കുമാർ(39) മരിച്ചത്. കഴിഞ്ഞ 20ന് അൽ ഐൻ റോഡിൽ മാർഗം പ്രദേശത്ത് വൈകിട്ട് നടക്കാനിറങ്ങിയപ്പോൾ വാഹനം ഇടിക്കുകയായിരുന്നു. തുടർന്ന് ദുബായ് റാഷിദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകും. ഭാര്യ: ജിഷ. മക്കൾ: ദേവപ്രിയ, ദേവിക്.
Post Your Comments