ഹൈദരാബാദ്: തെിലങ്കാനയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ദുരഭിമാന കൊലപാതകത്തിലെ മുഖ്യപ്രതിയും പെൺകുട്ടിയുടെ പിതാവുമായ മാരുതി റാവുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. നല്‍ഗോണ്ട സ്വദേശിയായ പ്രണയ്കുമാറിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി ആണ് മാരുതി റാവു. ഇദ്ദേഹത്തെ ഹൈദരാബാദിലെ ചിന്താല്‍ബസ്തിയിലെ ആര്യ വൈസ ഭവനിലെ മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
മകള്‍ അമൃത വര്‍ഷിനിയുടെ ഭര്‍ത്താവ് പ്രണയ്കുമാറിനെ വെട്ടിക്കൊന്ന കേസില്‍ ജയിലിലായിരുന്ന മാരുതി റാവു അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. 2018 സെപ്റ്റംബറിലാണ് മാരുതി റാവു നിയോഗിച്ച ക്വൊട്ടേഷന്‍ സംഘം പ്രണയ്കുമാറിനെ കൊലപ്പെടുത്തിയത്. ഗര്‍ഭിണിയായിരുന്ന അമൃതവര്‍ഷിനിയെ ഡോക്ടറെ കാണിച്ചുമടങ്ങുന്ന വഴിക്ക് ആശുപത്രിയുടെ മുന്നില്‍ വച്ചായിരുന്നു കൊലപാതകം.ഞായറാഴ്ച രാവിലെ മാരുതി റാവുവിന്റെ ഭാര്യ ഇയാളെ മൊബൈല്‍ ഫോണില്‍ വിളിച്ചുവെങ്കിലും പ്രതികരണമുണ്ടായില്ല.
ഹേമന്ദ് സോറന്‍ മന്ത്രിസഭയ്ക്ക് നാണക്കേടായി ജാർഖണ്ഡിൽ പട്ടിണി മരണം
തുടര്‍ന്ന് ആര്യവൈസ്യ ഭവന്‍ ജീവനക്കാരെ വിവരം അറിയിച്ചു. ഇവര്‍ മുറിയിലെത്തി പരിശോധിച്ചപ്പോള്‍ മാരുതി റാവുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം ഒസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി. മരുതി റാവുവിന്റെ ഉടമസ്ഥയിലുള്ള സ്ഥലത്ത് നിന്ന് കഴിഞ്ഞ തിങ്കളാഴ്ച ഒരു അജ്ഞാത മൃതദേഹം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളുടെ ആത്മഹത്യ.
ദളിത് യുവാവായ പ്രണയ് കുമാറിനെ അമൃത വിവാഹം ചെയ്തതിന്റെ വിരോധത്തെ തുടര്‍ന്നാണ് കൊലപാതകം നടത്തിയത്. ക്വൊട്ടേഷന്‍ സംഘാംഗങ്ങളായ സുഭാഷ് ശര്‍മ്മയെയും മറ്റ് ആറ് പ്രതികളെയും ബീഹാറില്‍ നിന്ന് അറസ്റ്റ് ചെയ്തിരന്നു. സംഭവുമായി ബന്ധപ്പെട്ട് അമൃതവര്‍ഷിണിയുടെ മാതൃസഹോദരന്‍ ശരവണന്‍, റാവുവിന്റെ സുഹൃത്തും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായ അബ്ദുള്‍ കരീം എന്നിവരും പിടിയിലായിരുന്നു.
Post Your Comments