പൗരത്വ ഭേദഗതി നിയമത്തിലും, കശ്‍മീരിന്റെ വിശേഷ അധികാരങ്ങള്‍ റദ്ദാക്കിയതിലും എതിര്‍പ്പ് പ്രകടിപ്പിച്ചു കൊണ്ടുള്ള ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലിന്റെ പ്രതികരണത്തിനു മറുപടിയുമായി കേന്ദ്ര വിദേശ കാര്യമന്ത്രി എസ് ജയശങ്കർ. ഒരൊറ്റ ചോദ്യം കൊണ്ട് യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ വിമര്‍ശകരുടെ അടക്കമുള്ള വിമര്‍ശകരുടെ (യു.എന്‍.എച്.ആര്‍.സി) വായടപ്പിക്കുകയായിരുന്നു എസ്.ജയശങ്കര്‍.
‘കശ്മീര്‍ വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് മുന്‍പ്, ഈ സംഘടനയില്‍ ഉണ്ടായിരുന്ന നിങ്ങളുടെ പൂര്‍വികര്‍ കശ്മീര്‍ വിഷയത്തിലെടുത്തിരുന്ന നിലപാടുകള്‍ എങ്ങനെയായിരുന്നുവെന്ന് ഒന്ന് പഠിക്കുന്നത് നന്നായിരിക്കും’ എന്നാണ് ജയശങ്കര്‍ പറഞ്ഞത്.’പൗരത്വമില്ലാത്തവരുടെ എണ്ണം കുറയ്ക്കാന്‍ ഞങ്ങള്‍ ശക്തമായ നടപടികളെടുത്തിട്ടുണ്ട്. അത് അഭിനന്ദിക്കപ്പെടേണ്ടതുണ്ട്. വേണ്ട രീതിയില്‍ തന്നെയാണ് ഞങ്ങള്‍ അത് കൈകാര്യം ചെയ്തിരിക്കുന്നത്.
സ്വന്തം രാജ്യത്തിന്റെ കാര്യം വരുമ്പോള്‍ പൗരത്വത്തിന്റെ കാര്യത്തില്‍, എല്ലാവര്‍ക്കും കൃത്യമായ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും നിര്‍ബന്ധങ്ങളുമുണ്ട്. അതങ്ങനെയല്ല എന്നുണ്ടെങ്കില്‍, നിബന്ധനകളില്ലാതെ പൗരത്വം നല്‍കുന്ന, ലോകത്തുള്ള എല്ലാവരെയും സ്വാഗതം ചെയ്യുന്ന ഒരു രാജ്യത്തിനെ എനിക്ക് കാണിച്ചു തരാന്‍ നിങ്ങള്‍ക്ക് പറ്റുമോ? ഇല്ല.. അങ്ങനെ ചെയ്യുന്നവര്‍ ആരും തന്നെയില്ല’ എന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനു ആർക്കും പ്രത്യേകിച്ച് എതിരഭിപ്രായം പറയാനുണ്ടായിരുന്നില്ല എന്നതാണ് ശ്രദ്ധേയം.
Post Your Comments