വ്യാജ പാസ്പോര്ട്ടില് പരാഗ്വേയില്‍ എത്തിയ ബ്രസീല്‍ മുന്‍ ലോകകപ്പ് ജേതാവും ലോക ഫുട്ബോളറും ആയിരുന്ന റൊണാള്ഡീഞ്ഞ്യോക്കും സഹോദരനും മാനേജരുമായ റോബര്‍ട്ടോ അസീസിനും അസുന്‍സിയോന്‍ ഫെഡറല്‍ കോടതി ജാമ്യം നിഷേധിച്ചു. അങ്ങേയറ്റം ഗുരുതരമായ നിയമലംഘനമാണ് ഇരുവരുടെയും ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നു ജാമ്യ അപേക്ഷ നിരസിച്ചുകൊണ്ടു ജഡ്ജി ക്ലാരാ റൂയീസ് ഡിയാസ് പറഞ്ഞു.
അതിനിടയില്‍ ഹൃദ്രോഗി ആയ താന്‍ ബ്രസീലില്‍ ചികിത്സയില്‍ ആയതു കൊണ്ട് അതിനായി മടങ്ങാന്‍ അനുവദിക്കണമെന്ന റോബര്‍ട്ടോ അസീസിന്റെ അപേക്ഷ മെഡിക്കല്‍ ബോര്‍ഡും നിഷേധിച്ചു. ലഭിക്കുന്ന വിവരം അനുസരിച്ചു ഇരുവരെയും മറ്റുള്ളവര്‍ക്ക് ഒപ്പം സാധാരണ സെല്ലില്‍ ആണ് പാര്‍പ്പിച്ചിരിക്കുന്നത് എന്നാല്‍ സോപ്പ് കുഷ്യന് തലയണ മോയിസ്ചര്‍ റ്റിഷ്യൂസ് എന്നിവ നല്‍കിയിട്ടുണ്ട് ഇരുവരെയും കൈയാമം വച്ചു ജയിലിലേക്ക് കൊണ്ടുപോകുന്ന രംഗങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. നാളെ പുതിയ അപ്പീല്‍ നല്‍കുമെന്ന് അദ്ദേഹത്തിന്റെ വക്കീല്‍ അറിയിച്ചിട്ടുണ്ട്.
Post Your Comments