KeralaLatest NewsNews

സംസ്ഥാനത്ത് കൊറോണയും പക്ഷിപ്പനിയും സ്ഥിരീകരിച്ചിരിക്കുമ്പോൾ കുരങ്ങു പനിയിൽ ഒരു മരണം

വയനാട്: വയനാട്ടിൽ കുരങ്ങുപനി ബാധിച്ച് ഒരു മരണം. കാട്ടിക്കുളം നാരങ്ങാക്കുന്ന് കോളനി നിവാസി മീനാക്ഷി എന്ന വീട്ടമ്മയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് കൊറോണയും പക്ഷിപ്പനിയും സ്ഥിരീകരിച്ചിരിക്കുമ്പോൾ ആണ് കുരങ്ങു പനിയിൽ മരണം സംഭവിക്കുന്നത്.

ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കുരങ്ങുപനി മരണമാണ് ഇത്. ഇക്കഴിഞ്ഞ അഞ്ചാം തീയതിയായിരുന്നു പനി ബാധിച്ച് മീനാക്ഷിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീടാണ് ഇത് കുരങ്ങുപനിയാണെന്ന് സ്ഥിരീകരിക്കുന്നത്.

അതേസമയം, പത്തനംതിട്ടയിൽ 3 പേർക്കും ബന്ധുക്കൾക്കും കൊറോണ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് നടപടികൾ സ്വീകരിച്ചു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ എട്ടു മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. രോഗം സ്ഥിരീകരിച്ച അഞ്ചു പേരും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണുള്ളത്. ഇറ്റലിയില്‍ നിന്നെത്തിയ 55-കാരന്റെ സഹോദരനാണ് ആദ്യം ആശുപത്രിയിലെത്തി ചികിത്സ തേടിയത്.

ALSO READ: കോവിഡ് 19: അയ്യപ്പ ഭക്തര്‍ക്കായി പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിൽ ദേവസ്വം ബോര്‍ഡ് തീരുമാനം പുറത്ത്

ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് പേരെയും കോട്ടയത്ത് നിന്നുള്ള ബന്ധുക്കളാണ് വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ പത്തനംതിട്ട എസ്പി ഓഫീസിലും പുനലൂരിലെ ബന്ധുവീട്ടിലും സന്ദര്‍ശനം നടത്തിയിരുന്നു. ഇറ്റലിയില്‍ നിന്നെത്തിയ ഈ കുടുംബത്തോട് ആശുപത്രിയിലേക്ക് മാറാന്‍ ആവശ്യപ്പെട്ടപ്പോള്‍ എതിര്‍ക്കുകയാണ് ആദ്യം ചെയ്‌തത്‌. കൊറോണ ബാധ പടരുന്ന രാജ്യങ്ങളില്‍ നിന്ന് തിരിച്ച്‌ വീട്ടിലെത്തുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ വകുപ്പിനെ വിവരമറിയിക്കണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button