മുംബൈ : ഫ്‌ലാറ്റിനുള്ളിലെ കിടപ്പുമുറിയില്‍ കാമുകന് ഒപ്പമിരിക്കെ അമ്മ കയറി വന്നതിനെ തുടര്‍ന്നു പെണ്‍കുട്ടി ജനലിലൂടെ പുറത്തേയ്ക്കു ചാടി. പെണ്‍കുട്ടിയുടെ ഇടതു കാലിനു പരുക്കേറ്റു. വെള്ളിയാഴ്ച മുംബൈയിലെ കുര്‍ളയിലുള്ള ഫ്‌ലാറ്റിലാണ് സംഭവം. പതിനേഴുകാരിയായ പെണ്‍കുട്ടി കാമുകനുമായി സംസാരിച്ചിരിക്കെ അമ്മ വീട്ടിലേക്കു വരുന്നതു കണ്ടു കാമുകനോട് ഓടി പോകാന്‍ ആവശ്യപ്പെട്ട ശേഷം ഒന്നാം നിലയിലുള്ള ഫ്‌ലാറ്റില്‍ നിന്നു പുറത്തേയ്ക്കു ചാടുകയായിരുന്നു.
കാമുകന്‍ സുനില്‍ ഷിന്‍ഡെ (20) ആണ് തന്നോടൊപ്പം ഉണ്ടായിരുന്നതെന്നു പെണ്‍കുട്ടി പിന്നീടു വെളിപ്പെടുത്തി. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വീട്ടില്‍ അതിക്രമിച്ചു കയറുക, പീഡനം, പോക്‌സോ വകുപ്പുകള്‍ ചുമത്തി യുവാവിനെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്തതായി വി.ബി.നഗര്‍ പൊലീസ് സ്റ്റേഷന്‍ അധികൃതര്‍ പറഞ്ഞു.
Post Your Comments