കോഴിക്കോട്: സംസ്ഥാനത്ത് കോഴിയിറച്ചിയ്ക്ക് വില കുത്തനെ ഇടിഞ്ഞു… കോഴിഫാമുകള്‍ അടച്ചിടാന്‍ നിര്‍ദേശം . പക്ഷിപ്പനി സ്ഥിരീകരിച്ചതോടെയാണ് കോഴിക്കോട് ജില്ലയില്‍ കോഴി വില്‍പനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത വേങ്ങരയുടെയും കൊടിയത്തൂരിലെയും പത്ത് കിലോമീറ്റര്‍ ചുറ്റളവിലാണ് കോഴി വില്‍പന നിരോധിച്ചിരിക്കുന്നത്. കോഴി ഫാമുകള്‍ അടച്ചിടാനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗബാധിത പ്രദേശങ്ങളിലെ കോഴികളെ കൊന്നൊടുക്കുന്നത് വരെയാണ് നിരോധനം.
Read Also : സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; ജാഗ്രതാ നിര്‍ദേശം
പക്ഷിപ്പനിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യ വകുപ്പിന്റെ സംഘം കോഴിക്കോട് എത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കിയിരുന്നു. വെറ്റിനറി വിഭാഗവും വിഷയത്തില്‍ സജീവമായി ഇടപെട്ടിട്ടുണ്ട്. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ വെറ്റിനറി വിഭാഗവുമായി ബന്ധപ്പെട്ടിട്ടുണ്ട്. യോജിച്ച പ്രവര്‍ത്തനം നടത്താനും കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ ഭയക്കാനൊന്നുമില്ല. സീസണില്‍ ഉണ്ടാകുന്ന അസുഖങ്ങളില്‍ ഒന്നാണിതെന്നും മന്ത്രി ശൈലജ പറഞ്ഞു.
കോഴിക്കോട് വെസ്റ്റ് കൊടിയത്തൂരിലെ കോഴി ഫാമിലും വേങ്ങേരിയിലെ വീട്ടിലെ പക്ഷികള്‍ക്കുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വേങ്ങേരിയിലെ ഒരു വീട്ടില്‍ വളര്‍ത്തുകോഴികള്‍ കൂട്ടമായി ചത്തതോടെയെ വീട്ടുകാരന്‍ മൃഗസംരക്ഷണവകുപ്പില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തും ഭോപ്പാലിലും നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് രോഗം സ്ഥിരീകരിച്ചത്. അതിന് പിന്നാലെ ജില്ലയിലെ കൊടിയത്തൂരിലെ 2500 ഓളം കോഴികളുള്ള ഫാമിലും കോഴികള്‍ കൂട്ടത്തോടെ ചത്തിരുന്നു.
Post Your Comments