മംഗളൂരു: പത്തു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവിന് കോടതി 10 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2016 ഒക്ടോബര്‍ 21- നായിരുന്നു കേസിനാസ്പദമായ സംഭവം.
മംഗളൂരു നെക്കിലാടി സ്വദേശി രവി ടി.നായ്ക (24)നെയാണ് പുത്തൂര്‍ അഞ്ചാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. പിഴയില്‍നിന്ന് 35,000 രൂപ പെണ്‍കുട്ടിക്ക് കൊടുക്കണം. നിറമുള്ള ഓന്തിനെ കാണിച്ചുതരാമെന്ന് പറഞ്ഞ് പത്തു വയസ്സുകാരിയെ രവി വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.
പീഡന വിവരം കുട്ടി അമ്മയോട് പറഞ്ഞു. തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കള്‍ രവിക്കെതിരേ ഉപ്പിനങ്ങാടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇന്‍സ്പെക്ടര്‍ അനില്‍ എസ്. കുല്‍ക്കര്‍ണി രവിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Post Your Comments