
സിയോൾ : ലോകമെമ്പാടും കൊറോണ വൈറസ് വ്യാപിക്കുന്നതിനെ തുടർന്ന് സ്മാര്‍ട്ട്ഫോണ്‍ നിർമാണ പ്രവർത്തനങ്ങൾ കൊറിയയില്‍ നിന്ന് താല്കാലികമായി വിയറ്റ്നാമിലേക്ക് മാറ്റി സാംസങ്. എസ്20, സെഡ് ഫ്ളിപ്പ് ഫോള്‍ഡബിള്‍ ഫോണ്‍ എന്നിവ നിര്‍മിക്കുന്ന ദക്ഷിണ കൊറിയയിലെ ഗുമിയിലുള്ള ഫാക്ടറിയാണ് അടച്ചത്. ഫാക്ടറിയിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതാണ് കാരണം. തുടർന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മറ്റൊരിടത്തേക്ക് മാറ്റാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു.
Also read : കോവിഡ് -19 : വിദേശ സന്ദർശകർക്ക് പ്രവേശനവിലക്കുമായി ഈ ഇന്ത്യൻ സംസ്ഥാനം .
ഈ പ്രീമിയം ഫോണുകളുടെ വിതരണത്തില്‍ തടസമുണ്ടാകാതിരിക്കാനാണ് നിര്‍മാണം വിയറ്റ്നാമിലേക്ക് മാറ്റിയത്. വൈറസ് നിയന്ത്രണ വിധേയമായാല്‍ തിരികെ ഗുമി ഫാക്ടറിയിലേക്ക് പോവുമെന്ന് സാംസങ് അധികൃതർ അറിയിച്ചു. സാംസങ്ങിന്റെ വലിയൊരു ഭാഗം ഫോണ്‍ നിര്‍മാണവും വിയറ്റ്നാമിലേക്ക് നേരത്തെ തന്നെ മാറ്റിയിരുന്നു. കമ്പനിയുടെ 50 ശതമാനം ഫോണ്‍ നിര്‍മാണവും ഇപ്പോള്‍ വിയറ്റ്നാമിലാണ് നടക്കുനാന്ത്.
Post Your Comments