Latest NewsNewsIndia

ക്രെയിന്‍ ഉപയോഗിച്ച് യേശു ക്രിസ്തുവിന്റെ പ്രതിമ മാറ്റിയ സംഭവം : ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ നാണക്കേടു കൊണ്ട് എന്റെ തലകുനിയുന്നു … സംഭവത്തില്‍ പ്രതികരണവുമായി ജാവേദ് അക്തര്‍

ബംഗളൂരു: ക്രെയിന്‍ ഉപയോഗിച്ച് യേശു ക്രിസ്തുവിന്റെ പ്രതിമ മാറ്റിയ സംഭവം , ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ നാണക്കേടു കൊണ്ട് എന്റെ തലകുനിയുന്നു. സംഭവത്തില്‍ പ്രതികരണവുമായി കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ . ബംഗളൂരു സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് കഴിഞ്ഞ ദിവസം ക്രെയിന്‍ ഉപയോഗിച്ച് യേശു ക്രിസ്തുവിന്റെ പ്രതിമ മാറ്റിയത്.
കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ് പാലിക്കാനായി പോലീസ് ക്രെയിന്‍ ഉപയോഗിച്ചാണ് യേശു ക്രിസ്തുവിന്റെ പ്രതിമ മാറ്റിയത്’, – ജാവേദ് അക്തര്‍ പറഞ്ഞു.

ബംഗളൂരുവില്‍ നിന്ന് 40 കിമി അകലെയുള്ള ദേവനഹള്ളിയിലെ കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന പ്രതിമ സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം പോലീസാണ് മാറ്റിയത്. സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് പ്രതിമ സ്ഥാപിച്ചതെന്നാരോപിച്ചായിരുന്നു പ്രതിമ നീക്കം ചെയ്തത്. സംഭവത്തില്‍ നിരവധി പേരാണ് പ്രതികരണം അറിയിച്ച് രംഗത്തെത്തിയത്.

സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് പ്രതിമ സ്ഥാപിച്ചതെന്ന ആരോപണങ്ങള്‍ തീവ്രഗ്രൂപ്പുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ സെമിത്തേരിക്കായി സര്‍ക്കാര്‍ നല്കിയ ഭൂമിയിലാണ് പ്രതിമ നാട്ടിയതെന്നും ഇത്തരത്തിലുള്ള ഗ്രൂപ്പുകളുടെ ഇംഗിതത്തിന് വശംവദരായി സര്‍ക്കാരുകള്‍ പെരുമാറാന്‍ പാടില്ലായിരുന്നുവെന്നും അതിരൂപത വക്താവ് ജെഎ കന്തരാജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button