കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ലെന്ന് അഡ്വ. ബി.എ.ആളൂര്‍. കൈ മരവിച്ചപ്പോള്‍ കടിച്ചതാണ് മുറിവുണ്ടാകാന്‍ കാരണം. ബാക്കിയെല്ലാം പോലീസ് കെട്ടിച്ചമച്ചതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ജാമ്യം നിഷേധിക്കുന്നതിന് വേണ്ടിയാണ് അന്വേഷണസംഘം ആത്മഹത്യയെന്ന് പ്രചരിപ്പിച്ചത്. ജാമ്യം നല്‍കിയാല്‍ അത്യാഹിതമുണ്ടാകുമെന്നാണ് വാദമെങ്കില്‍ പുറത്തിറങ്ങുന്ന ജോളിക്ക് പൊലീസ് സുരക്ഷ നല്‍കണം. ജോളിയെ ഒന്നാം പ്രതിയാക്കി സമര്‍പ്പിച്ചിട്ടുള്ള ആറ് കുറ്റപത്രങ്ങളും അപൂര്‍ണമാണെന്നും ആളൂർ വാദിച്ചു.
Read also: അപരാജിതരായി മുന്നേറി ഒടുക്കം 85 റണ്‍സകലെ സ്വപ്‌നങ്ങള്‍ കൈവിട്ട് ഇന്ത്യ
ജോളിക്ക് ജാമ്യം നല്‍കിയാന്‍ സാക്ഷികളെ സ്വാധീനിക്കുകയും സമൂഹത്തില്‍ തെറ്റായ സന്ദേശത്തിനിടയാക്കുമെന്നും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എന്‍.കെ.ഉണ്ണിക്കൃഷ്ണന്‍ വാദിച്ചു. ഇരുപത് സാക്ഷികള്‍ ജോളിയുടെ അടുത്ത ബന്ധുക്കളാണ്. അവരെ സ്വാധീനിക്കും. തെളിവ് നശിപ്പിക്കും. ആത്മഹത്യയ്ക്കും സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം സിലിവധവുമായി ബന്ധപ്പെട്ട് ഒന്നാംപ്രതി ജോളിയുടെ ജാമ്യാപേക്ഷയില്‍ ഈമാസം പന്ത്രണ്ടിന് അഡീഷനല്‍ സെഷന്‍സ് കോടതി വിധി പറയും.
Post Your Comments