Latest NewsKeralaNews

വളരുംതോറും പിളരും പിളരുംതോറും വളരും; കേരള കോൺഗ്രസ് പാർട്ടിയിൽ ഒരു ലയനം കൂടി

കോട്ടയം: വളരുംതോറും പിളരും പിളരുംതോറും വളരും എന്ന കോട്ടയം കാരുടെ സ്ഥിരം ഡയലോഗ് വീണ്ടും ചർച്ചയാകുകയാണ്. കേരള കോൺഗ്രസ് ജോണി നെല്ലൂർ വിഭാഗം പി ജെ ജോസഫ് വർക്കിംഗ് ചെയർമാനായ കേരള കോൺഗ്രസ് എമ്മിൽ ലയിച്ചു.

ഉപാധികൾ ഇല്ലാതെയാണ് ലയിച്ചതെന്ന് ജോണി നെല്ലൂർ പറഞ്ഞു. തന്നെ പുറത്താക്കി എന്ന അനൂപ് ജേക്കബിന്റെ പ്രസ്താവന 2020ലെ ഏറ്റവും വലിയ തമാശയാണെന്നും ജോണി നെല്ലൂർ പറഞ്ഞു. അനൂപ് ജേക്കബിന്റെ എതിർപ്പ് വകവയ്ക്കാതെയാണ് ജോണി നെല്ലൂർ കേരള കോൺഗ്രസ് എമ്മുമായി ലയിച്ചത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ലയിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗത്തിൽ വിള്ളലുണ്ടാക്കുകയായിരുന്നു.

ആദ്യഘട്ടത്തിൽ ലയനത്തെ അനുകൂലിച്ച അനൂപ് ജേക്കബ് പിന്നീട് തീരുമാനം മാറ്റി. ജോണി നെല്ലൂരിന്റേത് വ്യക്തിപരമായ തീരുമാനമാണെന്നായിരുന്നു അനൂപ് ജേക്കബ് അഭിപ്രായപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button