Latest NewsNewsIndiaInternational
Trending

അയത്തൊള്ള ഖൊമേനിക്ക് ചുട്ട മറുപടി നല്കി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ .

ഈ വിഷയത്തെ മറ്റൊരു രീതിയിൽ നോക്കിക്കാണുന്നവരുടെ ഉള്ളിലിരുപ്പ് ഇന്ത്യ വ്യക്തമായി മനസ്സിലാക്കുന്നുണ്ട് . ഞങ്ങൾ ഈ വിഷയത്തിലൂടെ ഞങ്ങളുടെ സുഹൃത്തുക്കളെ അറിയുകയാണ് .

ഡൽഹി കലാപവുമായി ബന്ധപ്പെടുത്തി ഇന്ത്യയക്കെതിരെ രൂക്ഷ പരാമർശം നടത്തിയ ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള ഖൊമേനിക്ക് ചുട്ട മറുപടി നല്കി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ . ശനിയാഴ്ച നടന്ന ആഗോള ബിസിനസ് ഉച്ചകോടിയിലാണ് സംഭവം . ആഗോള ബിസിനസ് ഉച്ചകോടിയിൽ ജയ്ശങ്കറിനോട് ഇന്ത്യയുടെ പൌരത്വ ഭേദഗതി നിയമം കാരണം ലോകരാഷ്ട്രങ്ങളുമായുള്ള ചങ്ങാത്തം നഷ്ടമാകുന്നുണ്ടോ എന്ന ചോദ്യം ആരാഞ്ഞിരുന്നു . ഇതിനു ഉത്തരമായി അദ്ദേഹം പറഞ്ഞത് ഈ ഭേദഗതിയിലൂടെ ആരാണ് ഇന്ത്യയുടെ യഥാർഥ സുഹൃത്തുക്കൾ എന്ന് മനസ്സിലാക്കാൻ കഴിയുന്നുവെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത് . ഈ വിഷയത്തെ മറ്റൊരു രീതിയിൽ നോക്കിക്കാണുന്നവരുടെ ഉള്ളിലിരുപ്പ് ഇന്ത്യ വ്യക്തമായി മനസ്സിലാക്കുന്നുണ്ട് . ഞങ്ങൾ ഈ വിഷയത്തിലൂടെ ഞങ്ങളുടെ സുഹൃത്തുക്കളെ അറിയുകയാണ് . ഒരു തരത്തിൽ ഇതൊരു രാഷ്ട്രീയ പരീക്ഷയാണ് . അതിരുകൾക്കപ്പുറം ഇന്ത്യയെ രാഷ്ട്രീയം കൊണ്ടും മതം കൊണ്ടും വിലയിരുത്തുന്നവരെ തിരിച്ചറിയാനുള്ള പരീക്ഷയായി ഇന്ത്യ ഈ സന്ദർഭത്തെ കാണുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button