മസ്കറ്റ് : സ്ത്രീകള്‍ ഉള്‍പ്പെടെ 12 പ്രവാസികൾ ഒമാനിൽ അറസ്റ്റിൽ. വ്യാഴാഴ്ച നടന്ന പരിശോധനയില്‍ വിവിധ റസ്റ്റോറന്റുകളില്‍ ജോലി ചെയ്തിരുന്നവരാണ് തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് പിടിയിലായതെന്ന് മാന്‍പവര്‍ മന്ത്രാലയം അറിയിച്ചു.
Also read : കൊറോണ വൈറസിനെ ഒറ്റക്കെട്ടായി നേരിടണമെന്ന് പ്രധാനമന്ത്രി
വാദി കബീര്‍, റുവി എന്നിവിടങ്ങളിലെ നിരവധി റസ്റ്റോറന്റുകളിലാണ് മാന്‍പവര്‍ മന്ത്രാലയത്തിന് കീഴിലുള്ള മസ്‍കത്ത് ജോയിന്റ് ഇന്‍സ്‍പെക്ഷന്‍ ടീം പരിശോധന നടത്തിയത്. അറസ്റ്റിലായവരിൽ നാല് പേർ സ്ത്രീകളാണെന്നും പിടിയിലായവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിവരികയാണെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments