ലണ്ടന്‍: കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു. 85 രാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം ആളുകള്‍ക്കാണ് രോഗം ബാധിച്ചത്. അതേസമയം കൊറോണ ഭീതിയെത്തുടര്‍ന്ന് ഫെയ്‌സ്ബുക്കിന്റെ ലണ്ടന്‍ ഓഫീസും സിങ്കപ്പൂര്‍ ഓഫീസും അടച്ചുപൂട്ടുന്നു. ജീവക്കാര്‍ക്ക് കൊറോണ സ്ഥിതീകരച്ചതിന്റെ പശ്ചാത്തലത്തിലാണ് അടച്ച്പൂട്ടല്‍.
ലണ്ടനിലെ ഫെയ്സ്ബുക്കിന്റെ മറീന വണ്‍ ഓഫീസിലെ ജീവനക്കാരന് വെള്ളിയാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മാര്‍ച്ച് ഒമ്പത് വരെയാണ് ഓഫീസ് അടച്ചിടുന്നത്. എന്നാല്‍ സിങ്കപ്പൂര്‍ ഓഫീസിലെ ജീവനക്കാരോട് മാര്‍ച്ച് 13 വരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ചു. രോഗം സ്ഥിരീകരിച്ച ആളുമായി ബന്ധപ്പെട്ട മറ്റു ജീവനക്കാര്‍ക്ക് സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഫെയ്സ്ബുക്കിന്റെ ഷാങ്ഹായ് ഓഫീസ് അടച്ചിരുന്നു. ഇറ്റലി, ദക്ഷിണ കൊറിയ, സാന്‍ ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളിലെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനും നിര്‍ദേശിച്ചു.
കൊറോണ ബാധിച്ച് മരണം 3461 ആയി. ഇതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ലോകാരോഗ്യസംഘടന രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുനല്‍കി. ഇറ്റലിയിലും ഇറാനിലും വൈറസ് അനിയന്ത്രിതമാംവിധം പടരുകയാണ്.
Post Your Comments