Latest NewsNewsInternational

കൊറോണ ബാധിച്ച്, ഈ രാജ്യത്ത് മരിച്ചവരുടെ എണ്ണം 197 ആയി, 24 മണിക്കൂറിനിടെ മരണപ്പെട്ടത് 49 പേരെന്നു റിപ്പോർട്ട്

റോം : കൊറോണ(കോവിഡ് 19) ബാധിച്ച് ഇറ്റലിയിൽ 197 മരണപ്പെട്ടെന്ന് റിപ്പോർട്ട്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 49 പേ​ര്‍ കൂ​ടി മ​രി​ച്ചതായ റിപ്പോർട്ടുകൾ പുറത്ത് വന്നതോടെയാണ് മരണസംഖ്യ ഉയർന്നത്. ഇതോടെ ചൈനയ്ക്ക് പുറത്ത് ഏറ്റവുമധികം കൊവിഡ് 19 മരണങ്ങൾ സംഭവിച്ച രാജ്യമായി ഇറ്റലി മാറി. ഒരാഴ്ചയ്ക്കിടെ 4600 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രാ​ജ്യ​ത്തി​ന്‍റെ വ​ട​ക്ക​ന്‍ മേ​ഖ​ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ രോ​ഗി​കളുള്ളത്. രോ​ഗ​ബാ​ധ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ​പത്തു​ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചു. ഫു​ട്ബോ​ള്‍ അ​ട​ക്ക​മു​ള്ള കാ​യി​ക​വി​നോ​ദ​ങ്ങ​ള്‍ കാ​ണി​ക​ളു​ടെ അ​ഭാ​വ​ത്തി​ല്‍‌ ന​ട​ത്ത​ണ​മെ​ന്നു കർശന നി​ര്‍​ദേ​ശമുണ്ട്.

Also read : കൊറോണ; ഈ നാല് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒമാനില്‍ പ്രവേശന വിലക്ക്

ഇ​റ്റ​ലി​ക്കു പു​റ​മേ, ഫ്രാ​ന്‍​സി​ലും ജ​ര്‍​മ​നി​യി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​യി​രി​ക്കു​ക​യാ​ണ്. ചൈ​ന​യി​ല്‍ രോ​ഗ​ബാ​ധ നി​യ​ന്ത്ര​ണ​വി​യേ​യ​മാ​കു​ന്ന​തി​ന്‍റെ സൂ​ച​ന​ക​ള്‍ ല​ഭി​ക്കു​ന്പോ​ള്‍ യൂ​റോ​പ്പി​ല്‍ രോ​ഗം പ​ട​രു​ന്ന​തി​ന്‍റെ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. കൊറോണ(കോവിഡ് 19) ബാ​ധി​ത​രു​ടെ എ​ണ്ണം ആ​ഗോ​ള​ത​ല​ത്തി​ല്‍ ഒ​രു ല​ക്ഷ​ത്തി​ല​ധി​ക​മാ​യി ഉ​യ​ര്‍​ന്നു. ചൈനയിൽ മാത്രം 3015 പേരാണ് മരണപ്പെട്ടത്.

ഇറാനിൽ 124 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ 1200 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് ഒരു ലക്ഷത്തിലധികം പേർ രോഗബാധിതരായി ചികിത്സയിലാണ്. ബ്രിട്ടണിൽ 80 വയസ്സുകാരൻ കൂടി കൊവിഡ് 19 ബാധിച്ച് മരിച്ചതോടെ മരണം രണ്ടായി. വത്തിക്കാനിലും, സെർബിയയിലും, സ്ലോവാക്കിയയിലും പെറുവിലും കൊവിഡ്19 ബാധ സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button