വത്തിക്കാന് സിറ്റി: ഇറ്റലിയിൽ കൊറോണ വൈറസ് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഞായറാഴ്ച പ്രാര്‍ത്ഥന വീഡിയോ കോണ്‍ഫറന്‍സ് വഴിയാക്കാൻ തീരുമാനിച്ചു. സെന്‍റ് പീറ്റേഴ്സ് സ്ക്വയറിലെ ജനാലക്കരികില്‍ നിന്നായിരുന്നു മാര്‍പ്പാപ്പ എയ്ഞ്ചല്‍സ് പ്രാര്‍ത്ഥന നടത്തിയിരുന്നത്.
വത്തിക്കാന്‍ ന്യൂസ് പ്രാര്‍ത്ഥന തല്‍സമയം സംപ്രേഷണം ചെയ്യും. മാര്‍പ്പാപ്പക്ക് നേരത്തെ പനിയും ബാധിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച പ്രാര്‍ത്ഥനക്കിടെ അദ്ദേഹം ചുമക്കുകയും ചെയ്തു. തുടര്‍ന്ന് ഒരാഴ്ചയായി വിശ്രമിത്തിലായിരുന്നു. മാര്‍പ്പാപ്പയും കൊറോണ പരിശോധന നടത്തി. മാര്‍പ്പപ്പയുടെ പനിയും ചുമയും പൂര്‍ണമായി ഭേദമായിട്ടില്ല. വത്തിക്കാന് പുറത്തുള്ള സെന്‍റ് മാര്‍ത്താസ് ഗസ്റ്റ് ഹൗസിലാണ് പോപ് ഇപ്പോള്‍ കൂടുതല്‍ താമസിക്കുന്നത്. മാര്‍പ്പാപ്പയുടെ മറ്റ് പരിപാടികളും മാറ്റിയേക്കും.
അതേസമയം, കോവിഡ് 19 വൈറസ് ഭീതിയെ തുടര്‍ന്ന് കലിഫോര്‍ണിയ തീരത്ത് പിടിച്ചിട്ട കപ്പലിലെ നിരവധി പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 21 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 19 പേര് ജീവനക്കാരും രണ്ടു പേര് യാത്രക്കാരുമാണ്. വൈസ് പ്രസിഡന്റ് മൈക് പെന്‍സാണ് ഇക്കാര്യം അറിയിച്ചത്.
ഗ്രാന്‍ഡ് പ്രിന്‍സ് എന്ന ആഡംബര കപ്പലാണ് കലിഫോര്ണയയില് പിടിച്ചിട്ടിരിക്കുന്നത്. കപ്പലില്‍ യാത്രക്കാരും ജീവനക്കാരുമായി 3500ഓളം പേരുണ്ട്. 46 പേരുടെ സാന്പിളുകളാണ് പരിശോധിച്ചത്. വാണിജ്യാടിസ്ഥാനത്തിലുള്ളതല്ലാത്ത തുറമുഖത്തേക്ക് കപ്പല്‍ മാറ്റി കപ്പലിലെ മുഴുവന്‍ ആളുകളെയും പരിശോധിക്കാനും ക്വാറന്‍റൈന്‍ ചെയ്യാനുമാണ് ഇപ്പോള്‍ നീക്കം.
Post Your Comments