
ഭോപ്പാൽ :എത്ര മാത്രം സമർദ്ദങ്ങൾ നേരിട്ടാലും ബി ജെ പി വിട്ട് കോൺഗ്രസ്സിൽ ചേരുന്ന കാര്യം ചിന്തിക്കാൻ കഴിയില്ലെന്നും വേണ്ടി വന്നാൽ മരിക്കാൻ തയ്യാറാണെന്നും പക്ഷേ ബി ജെ പി ഒരിക്കലും വിടില്ലെന്നും വികാരഭരിതമായി പറഞ്ഞുക്കൊണ്ട് മധ്യപ്രദേശ് ബി ജെ പി എം എൽ എ സഞ്ജയ് പഥക് . ഏഷ്യൻ ന്യൂസ് ഇൻറർനാഷണലിന്റെ ട്വിറ്ററിലാണ് ഈ വാർത്ത പങ്കു വച്ചിരിക്കുന്നത്.
മാർച്ച് 7 ശനിയാഴ്ച ബിജെപി എംഎൽഎ സഞ്ജയ് പഥക്കയിന്റെ ഉടമസ്ഥതയിലുള്ള ബന്ധവഗർഹിലെ റിസോർട്ട് പൊളിച്ചിരുന്നു . റിസോർട്ട് പൊളിച്ചു കഴിഞ്ഞ ഉടനെ ബിജെപി വിട്ട് കോൺഗ്രസ് പാർട്ടിയിൽ ചേരാൻ തന്നോടു കോൺഗ്രസ്സ് നേതൃത്വം ആവശ്യപ്പെട്ടതായി അദ്ദേഹം പറയുന്നു . .മധ്യപ്രദേശിലെ രാഷ്ട്രീയ കോളിളക്കങ്ങൾക്കിടയിൽ, കോൺഗ്രസിൽ ചേരാനുള്ള സമർദ്ദം കൂടുകയാണെന്നും നിലവിൽ തന്റെ ജീവന് പോലും ഭീഷണി ഉണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു . തന്റെ പേരിൽ ഭൂമി കയ്യേറ്റത്തിന് നോട്ടീസ് നൽകിയതിന്റെ പിറ്റേ ദിവസം തന്നെ ഭരണകൂടം റിസോർട്ട് പൊളിച്ചു. തന്നെ തട്ടിക്കൊണ്ടുപോകാൻ വ്യാഴാഴ്ച ശ്രമം നടത്തിയെന്നും ബിജെപി എംഎൽഎ ആരോപിക്കുന്നു . ‘താൻ മരിക്കാൻ തയ്യാറാണ് പക്ഷേ ഭാരതീയ ജനത പാർട്ടി വിടില്ല “
ട്വീറ്റിനൊപ്പം റിസോർട്ട് പൊളിക്കുന്ന ദൃശ്യം കൂടി വാർത്താ ഏജൻസി പങ്കുവച്ചിട്ടുണ്ട്
Post Your Comments