ഹൈദരാബാദ് : അനധികൃതമായി ഡ്രോൺ ഉപയോഗിച്ചു ഒരു ഫാം ഹൌസിന്റെ ചിത്രങ്ങൾ പകർത്താൻ ശ്രമിച്ചതിന് തെലങ്കാന കോൺഗ്രസ് എംപി രാവന്ത് റെഡ്ഡിയെ സൈബരാബാദ് പോലീസ് അറസ്റ്റ് ചെയ്തു . തെലങ്കാന മന്ത്രി കെ ടി രാമറാവുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം ഹൌസ് . ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്താണ് ഈ ഫാം ഹൌസ് . മാനദണ്ഡങ്ങൾ ലംഘിച്ചാണ് ഫാം ഹൌസ് പണിയുന്നതെന്ന് കെ ടി രാമ റാവുവിനെതിരെ കോൺഗ്രസ് എംപി രാവന്ത് റെഡ്ഡി ആരോപണം ഉന്നയിച്ചിരുന്നു .
രേവന്ത് റെഡ്ഡിയെ പിന്നീട് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അദ്ദേഹത്തെ ചെർലാപള്ളി ജയിലിലേക്ക് മാറ്റി. പോലീസുമായി സഹകരിക്കാൻ കൂട്ടാക്കാത്ത ഇദേഹത്തെ അറസ്റ്റുചെയ്ത് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയായിരുന്നു .
ഫാം ഹൌസിന്റെ ഉടമസ്ഥൻ രാമറാവു തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകനും തെലങ്കാന രാഷ്ട്ര സമിതിയുടെ (ടിആർഎസ്) വർക്കിംഗ് പ്രസിഡന്റുമാണ് .
Post Your Comments