KeralaLatest NewsNews

കാമുകനൊപ്പം മക്കളെ ഉപേക്ഷിച്ച് അധ്യാപിക ഒളിച്ചോടി; യുവതിയുടെ പിതാവിന്റെ പരാതിയില്‍ ഇവരുവരും അറസ്റ്റിലായതിങ്ങനെ

കമ്പളക്കാട്: കാമുകനൊപ്പം മക്കളെ ഉപേക്ഷിച്ച് പോയ അധ്യാപികയെയും കാമുകനെയും അറസ്റ്റ് ചെയ്തു. യുവതിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്നാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. കാമുകനായ അജോഷിനൊപ്പം ഇവര്‍ സുല്‍ത്താന്‍ ബത്തേരിയിലേക്കാണ് കടന്ന് കളഞ്ഞത്.

മുട്ടില്‍ പഞ്ചായത്തിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ താല്‍ക്കാലിക അധ്യാപികയായി ജോലി ചെയ്യുന്ന യുവതിയാണ് നാലരയും ഒന്നരയും വയസുള്ള രണ്ട് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം താമസിച്ച് വന്നിരുന്നത്.

യുവതിയുടെ പിതാവാണ് കമ്പളക്കാട് പോലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് ഇന്‍സ്പെക്ടര്‍ രാംജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75, 87 വകുപ്പുകള്‍ ചേര്‍ത്തും കാമുകനെതിരെ പ്രേരണ കുറ്റത്തിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button