തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആറ്റുകാല്‍ പൊങ്കാലയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ കെ ശൈലജ. ആള്‍ക്കൂട്ട ആഘോഷങ്ങള്‍ ഒഴിവാക്കേണ്ട സാഹചര്യം നിലവില്‍ കേരളത്തിലില്ലെന്നും ആറ്റുകാല്‍ പൊങ്കാലക്ക് മുന്നോടിയായി എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും അവർ അറിയിച്ചു. കൊറോണ വൈറസ് അടിസ്ഥാനത്തില്‍ വൈറസ് നിയന്ത്രണാവിധേയമാകുന്നത് വരെ ആള്‍ക്കൂട്ട പരിപാടികള്‍ ഒഴിവാക്കുകയോ നീട്ടി വെക്കുകയോ ചെയ്യണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.
Post Your Comments