കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഇന്നും പവന് 400 രൂപ കൂടി. ഇതോടെ സ്വര്‍ണവില 32,320 രൂപയിലെത്തി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 4,040 രൂപയിലും എത്തി. ആറു ദിവസത്തിനുള്ളില്‍ പവന് 1200 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. തുടര്‍ച്ചയായ മൂന്നാം ദിവസമായിരുന്നു ആഭ്യന്തര വിപണിയില്‍ വില ഉയര്‍ന്നത്.
കഴിഞ്ഞ ദിവസം സ്വര്‍ണ വിലയില്‍ പവന് 80 രൂപ കുറഞ്ഞിരുന്നു. മാര്‍ച്ച് ഒന്നിന് പവന് 31,120 രൂപയായിരുന്ന സ്വര്‍ണവില. സുരക്ഷിത നിക്ഷേപമായി സ്വര്‍ണം തിരഞ്ഞെടുത്തതോടയാണ് സ്വര്‍ണവില കുതിച്ചത്. കൊറോണ വൈറസിനെ തുടര്‍ന്നാണ് ആഗോള സമ്പദ് വ്യവസ്ഥയില്‍ പ്രതിസന്ധിയുണ്ടായിരുന്നു. ഇതും വര്‍ധനവിന് കാരണമാണ്.
Post Your Comments