ന്യൂഡല്‍ഹി: നിപയേയും കൊറോണയേയും നേരിട്ട കേരള മോഡല്‍ സ്വീകരിച്ച് മാരക വൈറസിനെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ . കൊറോണാ ഭീതിയില്‍ ഇന്ത്യയും. നിപയേയും കൊറോണയേയും അതിജീവിച്ച കേരളാ മോഡലിന്റെ കരുത്തില്‍ കൊറോണയെ നേരിടാനാണ് നീക്കം. നിലവില്‍ കോവിഡ് സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവരെയും വിമാനത്താവളങ്ങളില്‍ നിന്നു സംശയസാഹചര്യത്തില്‍ മാറ്റിയവരെയും പ്രത്യേകം പാര്‍പ്പിച്ചാണ് നിരീക്ഷണവിധേയമാക്കുന്നത്.കേരളത്തില്‍ മൂന്ന് കേസുകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് കേരളം എടുത്ത മുന്‍കരുതലുകളാണ് ഇപ്പോള്‍ രാജ്യവും സ്വീകരിക്കുന്നത്. വൈറസ് ബാധയുള്ള വിമാന യാത്രികരാണ് രോഗം അതിവേഗം പടര്‍ത്തുന്നത്.
Read Also : ഇന്ത്യയില്‍ വീണ്ടും കൊറോണ; മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
കോവിഡ് വൈറസിന്റെ കാര്യത്തില്‍ ഇന്ത്യക്കാര്‍ പേടിക്കേണ്ട സാഹചര്യമില്ലെന്നും വൈറസ് സ്ഥിരീകരിച്ച 5ല്‍ 4 പേര്‍ക്കും സ്വയം ഭേദമാകുമെന്നും വിലയിരുത്തല്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം എത്തിയിട്ടുണ്ട്. അതേസമയം കോവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുന്നതോടെ ലോകമെങ്ങും കനത്ത ജാഗ്രതയും മുന്‍കരുതലും. 87 രാജ്യങ്ങളിലായി മൊത്തം രോഗബാധിതര്‍ 96,979 ആയി. ഇതില്‍ 3311 പേര്‍ മരിച്ചു. ഇന്നലെ 55 പേരാണു മരിച്ചത്. ഇന്ത്യയില്‍ 30 പേരിലാണ് വൈറസ് ബാധയുള്ളത്
Post Your Comments