തൃശൂര്‍ : ജാതി,മതം എന്നിവ ഇല്ലെന്ന് പറയുമ്പോഴും ഈ ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍ക്ക് മാത്രം പ്രത്യേകം ശുചിമുറി, പ്രമുഖ ക്ഷേത്രത്തിലെ ഈ വിവേചനം ചര്‍ച്ചാ വിഷയമാകുന്നു. ഇത് കേരളത്തിലെ തൃശൂര്‍ കുറ്റുമുക്ക് മഹാദേവ ക്ഷേത്രത്തില്‍ നിന്നുള്ളതാണ്.
ഈ ക്ഷേത്രത്തില്‍ സ്ത്രീക്കും പുരുഷനും ഉള്ളത് പോലെ ബ്രാഹ്മണര്‍ക്കായുള്ള പ്രത്യേക ശുചിമുറി നല്‍കിയിരിക്കുന്നു. ബ്രാഹ്മണര്‍ക്ക് എന്ന രീതിയില്‍ ബോര്‍ഡ് വച്ച ശുചിമുറിയുടെ ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. തൃശൂര്‍ കുറ്റുമുക്ക് മഹാദേവ ക്ഷേത്രത്തിലെ ചിത്രമാണ് ഇത്. കണ്ണന്‍ പി.കെ എന്ന ഫെയ്സ് ബുക്ക് ഐഡിയിലാണ് കുറ്റുമുക്ക് മഹാദേവ ക്ഷേത്രത്തിലെ ശുചിമുറിയാണെന്ന തരത്തില്‍ ഫോട്ടോ പ്രത്യക്ഷപ്പെടുന്നത്.ഏതായാലും സംഭവം ചര്‍ച്ചയായി കഴിഞ്ഞു
Post Your Comments