KeralaLatest NewsNews

അശ്വതി തിയറ്ററിന് പിഴ : പ്രതികരണവുമായി ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി

തൃശൂര്‍: അശ്വതി തിയറ്ററിന് പിഴ, പ്രതികരണവുമായി ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി. ആലുവ അശ്വതി നാടക തിയേറ്റേഴ്സിനെതിരെ നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട് പോകുന്നതെങ്കില്‍ നാടക കമ്പനിയില്‍ നിന്ന് ഈടാക്കാന്‍ തീരുമാനിച്ച പിഴത്തുക ബി.ഡി.ജെ.എസ് സംസ്ഥാന നേതൃത്വം നല്‍കുമെന്ന് പ്രസിഡന്റ് തുഷാാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

read also : എന്തൊരു ശുഷ്‌കാന്തി,പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറാന്‍ എന്തെളുപ്പം; നാടക വണ്ടിയുടെ മുകളില്‍ ബോര്‍ഡ് വെച്ചതിന് പിഴചുമത്തിയ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ബാലാജി ശര്‍മ്മ

ഈ നാടക കമ്പനിയെ എനിക്കറിയില്ല. പക്ഷേ നാടകം എന്ന കലയെയും കലാകാരന്മാരെയും കുറിച്ചറിയാം. പണ്ട് നാട്ടിന്‍പുറങ്ങളില്‍ നാടകങ്ങളിലൂടെ ആശയപ്രചരണം നടത്തി അധികാരത്തില്‍ വന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും അറിയാം. അത്തരത്തിലുള്ള സര്‍ക്കാര്‍ ഭരിക്കുമ്പോള്‍, അസംഘടിതരായ കലാകാരന്മാരുടെ വീടുകളില്‍ പട്ടിണി മാറ്റേണ്ട തുക ഉദ്യോഗസ്ഥര്‍ പിഴയായി അപഹരിച്ചത് ഗൗരവമായി കാണണം.

വണ്ടിയില്‍ ഒരു ബോര്‍ഡ് പ്രദര്‍ശിപ്പിച്ചതിന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കാണിക്കുന്ന ഈ പരാക്രമം ഒട്ടുമിക്ക വകുപ്പിലും കാണുന്നുണ്ട്. ഉദ്യോഗസ്ഥ ഭരണം സംസ്ഥാനത്ത് അവസാനിപ്പിക്കണം. ഇതേ സമയം തന്നെയാണ് ഒരു കൂട്ടം ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് ഒരു സാധാരണക്കാരന്റെ ജീവന്‍ അപഹരിച്ചതെന്നതും കാണേണ്ടത് .ഇതുപോലുള്ള ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അടിയന്തരമായി ഇടപെടണമെന്ന് തുഷാര്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button