കൊറോണ എന്ന മാരക വൈറസിന്റെ പിടിയിലായ ചൈനയിലെ നഗരങ്ങള്‍ നിശ്ചലം. ഫാക്ടറികളും ഓഫിസുകളും പൂട്ടി. ജനങ്ങള്‍ വീട്ടില്‍ തന്നെ കഴിയുകയാണ്. മറ്റു രാജ്യങ്ങളിലും സമാനമായ കാഴ്ചയാണ് കാണുന്നത്. ലോകമെമ്പാടും 93,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആഗോള മരണസംഖ്യ 3,200 മറികടന്നു. മാരകമായ വൈറസ് കൂടുതല്‍ പടരാതിരിക്കാന്‍ ഫെയ്‌സ്ബുക്, ട്വിറ്റര്‍, മറ്റ് പല ടെക് കമ്പനികളും അവരുടെ ജീവനക്കാരെ വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങി. യുഎസ്, യൂറോപ്പ്, ഇന്ത്യ, ദക്ഷിണ കൊറിയ, മറ്റ് പല രാജ്യങ്ങളുടെയും വിവിധ ഭാഗങ്ങള്‍ കൊറോണ ഭീതിയിലാണ്. ഇതോടെ ഇവരും ചൈനയുടെ മാതൃക പിന്തുടരാനാണ് തീരുമാനം
വീട്ടിലിരുന്ന് ജോലി സംസ്‌കാരത്തെ പിന്തുണയ്ക്കുന്നതിനും പൊതു മീറ്റിംഗുകള്‍ ഒഴിവാക്കുന്നതിലൂടെ കൊറോണ വൈറസിന്റെ ആഘാതം കുറയ്ക്കാന്‍ ബിസിനസ്സുകളെയും സ്‌കൂളുകളെയും സഹായിക്കുന്നതിന്, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, സിസ്‌കോ എന്നിവര്‍ അവരുടെ എന്റര്‍പ്രൈസ് കേന്ദ്രീകരിച്ചുള്ള ആശയവിനിമയ ഉപകരണങ്ങള്‍ സൗജന്യമായി വാഗ്ദാനം ചെയ്യുന്നു.
ആഗോളതലത്തില്‍ എല്ലാ ജി സ്യൂട്ട് ഉപഭോക്താക്കള്‍ക്കും ഹാങ്ഹൗട്ട് മീറ്റ് വിഡിയോ കോണ്‍ഫറന്‍സിങ് സര്‍വീസിലേക്ക് സൗജന്യ ആക്‌സസ് ലഭ്യമാക്കുമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ചൊവ്വാഴ്ച അറിയിച്ചു. ഈ ആഴ്ച മുതല്‍ റോള്‍ ഔട്ട് ആരംഭിക്കും. കൂടാതെ ജൂലൈ 1 വരെ സൗജന്യ ആക്‌സസ് ലഭ്യമാകും.
ഗൂഗിള്‍ ക്ലൗഡ് പോര്‍ട്ടലില്‍ പോസ്റ്റുചെയ്ത ഒരു ബ്ലോഗ് പോസ്റ്റ് പ്രകാരം, സൗജന്യ ആക്സസ്സിനായി ലഭ്യമാകുന്ന ഗൂഗിള്‍ ഹാങ്ഹൗട്ട് മീറ്റ് സര്‍വീസില്‍ ഒരു കോളില്‍ തന്നെ 250 ജീവനക്കാര്‍ വരെ ഉള്‍പ്പെടുന്ന വലിയ വെര്‍ച്വല്‍ മീറ്റിങ്ങുകള്‍ നടത്താനുള്ള ഓപ്ഷന്‍ ഉള്‍പ്പെടുമെന്ന് എടുത്തുകാണിക്കുന്നു. ഒരു ലക്ഷം പേര്‍ക്ക് വരെ ലൈവ് സ്ട്രീമിങ് ലഭ്യമാക്കും. മീറ്റിങുകള്‍ റെക്കോര്‍ഡുചെയ്യാനും ഗൂഗിള്‍ ഡ്രൈവില്‍ സൂക്ഷിക്കാനും സാധിക്കും.
Post Your Comments