മുംബൈ : ഓഹരി വിപണി ഉയർന്നു തന്നെ, നാലാം ദിവസവും ഓഹരി വിപണി നേട്ടത്തിൽ ആരംഭിച്ചു. സെസെക്സ് 225 പോയിന്റ് ഉയർന്ന് 38635ലും നിഫ്റ്റി 70 പോയിന്റ് ഉയർന്ന് 1321ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വിപണിയില്‍ കൊറോണ ഭീതി നിലനില്‍ക്കുന്നെങ്കിലും വിപണി നേട്ടമുണ്ടാക്കി. ബിഎസ്ഇയിലെ 573 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 169 ഓഹരികള്‍ നഷ്ടത്തിലുമാണ്. 31 ഓഹരികള്‍ക്ക് മാറ്റമില്ല.
വിവിധ വിഭാഗങ്ങളിലെ സൂചികകളും നേട്ടത്തിലാണ് . ലോഹ സൂചിക രണ്ടും ഊര്‍ജം, പൊതുമേഖല ബാങ്ക്, വാഹനം, ഫാര്‍മ, ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനത്തോളം ഉയരത്തിലെത്തി. ബ്രിട്ടാനിയ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്സിഎല്‍ ടെക്, ടാറ്റ സ്റ്റീല്‍, ഗെയില്‍, എസ്ബിഐ, സണ്‍ ഫാര്‍മ, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികളും നേട്ടത്തിലും, സീ എന്റര്‍ടെയന്‍മെന്റ്, യെസ് ബാങ്ക്, വേദാന്ത, കോള്‍ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, സിപ്ല, പവര്‍ഗ്രിഡ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
Post Your Comments