എമിറേറ്റിലെ പൊതു കാര്‍ പാര്‍ക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള പ്രമേയം ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വ്യാഴാഴ്ച ഭാഗികമായി ഭേദഗതി ചെയ്തു. പുതിയ പ്രമേയത്തിന് അനുസൃതമായി, ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയിലെ (ആര്‍ടിഎ) ട്രാഫിക് ആന്‍ഡ് റോഡ് ഏജന്‍സി പ്രതിമാസ, വാര്‍ഷിക സീസണ് പബ്ലിക് കാര്‍ പാര്‍ക്കിംഗ് പെര്‍മിറ്റുകള്‍ നല്‍കും.
ആര്‍ടിഎയുടെ ഡയറക്ടര്‍ ജനറലും ബോര്‍ഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ ചെയര്‍മാനും പുറപ്പെടുവിച്ച പ്രമേയത്തില്‍ ഈ പെര്‍മിറ്റുകള്‍ നല്‍കുന്നതിനുള്ള വ്യവസ്ഥകളും നടപടിക്രമങ്ങളും വിശദീകരിക്കും. പൊതു കാര്‍ പാര്‍ക്കിന്റെ തരത്തെ അടിസ്ഥാനമാക്കിയായിരിക്കും പ്രതിമാസ, വാര്‍ഷിക സീസണ് പബ്ലിക് കാര്‍ പാര്‍ക്ക് പെര്‍മിറ്റിനുള്ള ഫീസ്. പ്രമേയം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കും, അത് പ്രസിദ്ധീകരിച്ച തീയതി മുതല്‍ പുതിയ പാര്‍ക്കിംഗ് ഫീ പ്രാബല്യത്തില്‍ വരും.
പാര്‍ക്കിംഗ് വിഭാഗങ്ങളും നിരക്കുകളും താഴെ കൊടുക്കുന്നു ;
സൈഡ് പാര്‍ക്കിംഗ് ഏരിയ: 3 മാസത്തേക്ക് 1,400 ദിര്‍ഹം, 6 മാസത്തേക്ക് 2,500 ദിര്‍ഹം, 1 വര്‍ഷത്തേക്ക് 4,500 ദിര്‍ഹം
സ്ക്വയര്‍ പാര്‍ക്കിംഗ് പ്ലോട്ടുകള്‍: 3 മാസത്തേക്ക് 700 ദിര്‍ഹം, 6 മാസത്തേക്ക് 1,300 ദിര്‍ഹം, 1 വര്‍ഷത്തേക്ക് 2,400 ദിര്‍ഹം
ഒന്നിലധികം നില കെട്ടിടങ്ങള്‍: 3 മാസത്തേക്ക് 2,000 ദിര്‍ഹം, 6 മാസത്തേക്ക് 4,000 ദിര്‍ഹം, 1 വര്‍ഷത്തേക്ക് 8,000 ദിര്‍ഹം
വിദ്യാര്‍ത്ഥികളുടെ പാര്‍ക്കിംഗ്: 3 മാസത്തേക്ക് 300 ദിര്‍ഹം, 6 മാസത്തിന് 600 ദിര്‍ഹം, 1 വര്‍ഷത്തേക്ക് 1,200 ദിര്‍ഹം
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍: 3 മാസത്തേക്ക് 300 ദിര്‍ഹം, 6 മാസത്തേക്ക് 600 ദിര്‍ഹം, 1 വര്‍ഷത്തേക്ക് 1,200 ദിര്‍ഹം
Post Your Comments