
മോഡലിംഗ് ഫോട്ടോഗ്രാഫി രംഗത്തേക്ക് കാല്വെക്കാനൊരുങ്ങി നന്ദു മഹാദേവ. ഒരാള്‍ക്ക് മോഡല്‍ ആകാന്‍ ശാരീരികമായ പൂര്ണ്ണതകളൊന്നും വേണമെന്ന് നിര്‍ബന്ധമില്ല എന്ന് പറയാന്‍ മാത്രമാണ് ഞാനീ വലിയ അവസരത്തെ നോക്കിക്കാണുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
നമുക്ക് നേര്‍ക്ക് ഒരു ദുരന്തം സംഭവിച്ചാലും ആ ദുരന്തവും നമ്മളുടെ മനസ്സും തമ്മില്‍ താദാത്മ്യം പ്രാപിക്കാനുള്ള സമയം കൊടുക്കരുത്, പകരം അപ്പോള്‍ തന്നെ നമ്മുടെ ഊര്‍ജ്ജം കഴിയുന്ന പ്രവര്‍ത്തി മണ്ഡലങ്ങളിലേക്ക് മുഴുവന്‍ വ്യാപിപ്പിക്കണമെന്നും നന്ദു കുറിച്ചു.
നന്ദു മഹാദേവയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
മോഡലിംഗ് ഫോട്ടോഗ്രാഫി രംഗത്തേക്ക് ചെറിയൊരു കാലുവയ്പ്പാണ് ഈ ഫോട്ടോസ്..
ഒരാള്‍ക്ക് മോഡല്‍ ആകാന്‍ ശാരീരികമായ പൂര്ണ്ണതകളൊന്നും വേണമെന്ന് നിര്‍ബന്ധമില്ല എന്ന് പറയാന്‍ മാത്രമാണ് ഞാനീ വലിയ അവസരത്തെ നോക്കിക്കാണുന്നത്
നമുക്ക് നേര്‍ക്ക് ഒരു ദുരന്തം സംഭവിച്ചാലും ആ ദുരന്തവും നമ്മളുടെ മനസ്സും തമ്മില്‍ താദാത്മ്യം പ്രാപിക്കാനുള്ള സമയം കൊടുക്കരുത്..
പകരം അപ്പോള്‍ തന്നെ നമ്മുടെ ഊര്‍ജ്ജം കഴിയുന്ന പ്രവര്‍ത്തി മണ്ഡലങ്ങളിലേക്ക് മുഴുവന്‍ വ്യാപിപ്പിക്കണം..
എങ്ങാനും അതും മനസ്സുമായി പൊരുത്തപ്പെട്ടാല്‍ നമുക്കൊരിക്കലും ആ അപകടമോ രോഗാവസ്ഥയോ ദുരന്തമോ തരുന്ന മാനസിക ആഘാതത്തില്‍ നിന്ന് പുറത്തു കടക്കാന്‍ കഴിയില്ല..
അതുപോലെ നമ്മുടെ നേര്‍ക്ക് എന്ത് വിഷമം വന്നാലും അതില്‍ പെട്ട് സങ്കടപ്പെടുന്നതിന് പകരം ചിരിച്ചു കൊണ്ട് സ്നേഹമാകുന്ന തരംഗം മാത്രം പുറപ്പെടുവിപ്പിക്കുന്ന ഒരു മെഷീന് ആകണം..
എന്നിട്ട് മുന്നോട്ടുള്ള പ്രവര്‍ത്തികളില്‍ മുഴുകണം..
ഒരാള്‍ മനസ്സു വച്ചാല്‍ നടക്കാത്ത കാര്യം ഒന്നുമില്ല
സദാ സമയവും ചിരിച്ചു കൊണ്ടുള്ള എന്റെ സ്ഥായീ ഭാവം ഏറെ കഷ്ടപ്പെട്ട് ഇത്രയും സീരിയസ് ആക്കി പോസ് ചെയ്യിപ്പിച്ച് ഇങ്ങനെ ഫോട്ടോ എടുക്കാന്‍ പാവം പ്രശാന്തേട്ടനും രേവതി ചേച്ചിയും ഏറെ കഷ്ടപ്പെട്ടു..
മുടി കൊഴിയും മുമ്പ് എടുത്ത ഫോട്ടോസ് ആണ്..
ഈ ചിത്രങ്ങള്‍ കണ്ടിട്ട് ചങ്കുകള്‍ അഭിപ്രായം പറയണേ..
കൂടെപ്പിറപ്പിനെപ്പോലെ സ്നേഹിക്കുന്ന പ്രിയപ്പെട്ട രേവതി ചേച്ചിയോടും ചങ്ക് പ്രശാന്ത് ചേട്ടനോടും സ്നേഹം പറയാന്‍ വാക്കുകളില്ല
Post Your Comments