Latest NewsIndia

ഡൽഹി ഹൈക്കോടതി ജസ്റ്റിസ് ആയിരുന്ന എസ്.മുരളീധറിന്റെ സ്ഥലംമാറ്റം, മാധ്യമങ്ങളുടെ പ്രചരണം വ്യാജം, വിശദീകരണവുമായി എസ് മുരളീധർ തന്നെ രംഗത്ത്

പക്ഷേ, ഇടതുപക്ഷ മാധ്യമങ്ങളും മറ്റും ഇദ്ദേഹത്തിന്റെ സ്ഥലംമാറ്റം പ്രതികാര നടപടിയാണെന്ന തരത്തില്‍ പ്രചരണങ്ങള്‍ അഴിച്ചു വിടുകയായിരുന്നു.

ന്യൂഡൽഹി: ജസ്റ്റിസ് എസ്.മുരളീധറിന്റെ സ്ഥലംമാറ്റവും മാധ്യമങ്ങളുടെ പ്രചരണം തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി ജസ്റ്റിസ് എസ് മുരളീധർ രംഗത്ത്. തന്റെ ട്രാന്‍സ്ഫര്‍ മുന്‍പേ അറിയിച്ചതാണെന്ന മുരളീധറിന്റെ സ്ഥിരീകരണത്തോടെയാണ് മാധ്യങ്ങളുടെ വ്യാജ പ്രചാരണങ്ങള്‍ തകര്‍ന്നു വീഴുന്നത്.പക്ഷേ, ഇടതുപക്ഷ മാധ്യമങ്ങളും മറ്റും ഇദ്ദേഹത്തിന്റെ സ്ഥലംമാറ്റം പ്രതികാര നടപടിയാണെന്ന തരത്തില്‍ പ്രചരണങ്ങള്‍ അഴിച്ചു വിടുകയായിരുന്നു.

ഡല്‍ഹി ഹൈക്കോടതിയില്‍ വെച്ച്‌ വ്യാഴാഴ്ച നടന്ന വിടവാങ്ങല്‍ ചടങ്ങില്‍, ഡല്‍ഹി കലാപത്തിനു ദിവസങ്ങള്‍ മുന്‍പ്, ഫെബ്രുവരി 17 തന്നെ സ്ഥലംമാറ്റ ഉത്തരവ് അറിഞ്ഞിരുന്നെന്ന് ജസ്റ്റിസ് എസ്.മുരളീധര്‍ വ്യക്തമാക്കിയതോടെയാണ് കുപ്രചരണങ്ങളുടെ കള്ളി വെളിച്ചത്ത് വന്നത്.

ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്, ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ അറസ്റ്റില്‍

ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് ആയിരുന്ന എസ്. മുരളീധര്‍, ഡല്‍ഹി കലാപങ്ങളുടെ പേരില്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളെ വിമര്‍ശിച്ചിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പേ കൊളീജിയം തീരുമാനിച്ചിരുന്ന സ്ഥലംമാറ്റത്തിന്റെ ഉത്തരവ് യാദൃശ്ചികമായി അന്ന് രാത്രിയാണ് അദ്ദേഹത്തിനു ലഭിച്ചത്.

shortlink

Post Your Comments


Back to top button