Latest NewsFootballNewsSports

അധിക്ഷേപിച്ച ടീം അനുയായിയെ തേടി ഗ്യാലറിയില്‍ ചാടിക്കയറി എറിക് ഡിയര്‍ ; ഫുട്‌ബോള്‍ അസോസിയേഷന്‍ അന്വേഷണം

എഫ് എ കപ്പ് മത്സരത്തില്‍ നോറിച്ചിന് എതിരെ ഷൂട്ട് ഔട്ടില്‍ പരാജയപ്പെട്ട ടോട്ടനം മിഡ്ഫീല്‍ഡര്‍ ഡിയര്‍ക്ക് എതിരെ ഗ്യാലറിയില്‍ നിന്നൊരാള്‍ എന്തോ വിളിച്ചു പറഞ്ഞത് കേട്ട് ഇംഗ്ലീഷ് ദേശീയ താരം ഗ്യാലറിയിലേക്കു ഓടിക്കയറിയതു അല്‍പ്പസമയം അസ്വാസ്ഥ്യ ജനകമായ സ്ഥിതി വിശേഷം ഉണ്ടാക്കിയെങ്കിലും സുരക്ഷാവിഭാഗത്തിന്റെ ഇടപെടല്‍ രംഗം ശാന്തമാക്കി. കളിക്കാരുടെ കുടുംബങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്ന സ്ഥലത്താണ് സംഭവം നടന്നത്. എന്നാല്‍ അയാളെ കണ്ടെത്തുന്നതുവരെ ഡയര്‍ ടണലിലേക്ക് പോവുകയായിരുന്നു.

പ്രൊഫഷണലുകള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്ത ഒരു കാര്യമാണ് എറിക് ഡയര്‍ ചെയ്തതെന്ന് ഞാന്‍ കരുതുന്നു, എന്നാല്‍ ഈ സാഹചര്യങ്ങളില്‍ നമ്മള്‍ ഓരോരുത്തരും ചെയ്യുമെന്ന് ഞാന്‍ കരുതുന്നു,”കോച്ച് മൊറീഞ്ഞ്യോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതിനെതിരെ എഫ് എ അന്വേഷണം പ്രഖ്യാപിച്ചുവെങ്കിലും മൊറീഞ്ഞ്യോ തന്റെ കളിക്കാരന്റെ പ്രവൃത്തി ന്യായീകരിക്കുകയാണുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button