തൃശ്ശൂര്‍: എന്തൊരു ശുഷ്‌കാന്തി,പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറാന്‍ എന്തെളുപ്പം. നാടക വണ്ടിയുടെ മുകളില്‍ ബോര്‍ഡ് വെച്ചതിന് പിഴചുമത്തിയ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ബാലാജി ശര്‍മ്മ.
ആദ്യം സര്‍ക്കാര്‍ വാഹനങ്ങളില്‍ അനധികൃത യാത്രക്കാരെയും, പച്ചക്കറിപോലുള്ള പ്രൈവറ്റ് കാര്യങ്ങള്‍ക്കു വണ്ടി ഉപയോഗിക്കുന്ന അധികാര കൊഴുപ്പിനെയോ പിടിച്ചു പിഴ അടിക്കാന്‍ ചങ്കൂറ്റം കാണിക്ക്. ഒരു സംസ്‌കാരത്തിനെ വാര്‍ത്തെടുക്കാന്‍ കഷ്ട്ടപ്പെടുന്ന നാടക കലാകാരന്മാരുടെ കഞ്ഞിയില്‍ പാറ്റ ഇടാന്‍ നാണമില്ലേ എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
നാടക സംഘം സഞ്ചരിച്ച വാഹനത്തില്‍ നാടക കമ്പനിയുടെ പേര് രേഖപ്പെടുത്തിയ ബോര്‍ഡ് വച്ചതിനാണ് 24,000 രൂപ മാട്ടോര്‍ വാഹന വകുപ്പ് പിഴ ഈടാക്കിയത്. ചേറ്റുവ പാലത്തിനു സമീപം പരിശോധന നടത്തിയിരുന്ന മോട്ടോര്‍ വാഹന വകുപ്പ് സംഘം
ബോര്‍ഡിന് പരസ്യത്തിനുള്ള തുക അടച്ചിട്ടില്ല എന്ന് കാണിച്ച് വാഹനത്തിന്റെ മുകളില്‍ കയറി ബോര്‍ഡിന്റെ അളവെടുത്ത ശേഷമാണ് 24,000 രൂപ പിഴ ചുമത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിക്കെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി എത്തിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
എന്തൊരു ശുഷ്‌കാന്തി എന്റമ്മോ സമ്മതിക്കണം. ജോലി ചെയ്യുന്നെങ്കില്‍ ഇങ്ങനെ തന്നെ വേണം. പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറാന്‍ എന്തെളുപ്പം. നാടക വണ്ടിയുടെ ഫ്ളക്സ് ബോര്ഡിന്റെ നീളം കൂടിയത്രേ. പിഴ ചുമത്തി പോലും! നാണമില്ലെടോ. സര്‍ക്കാര്‍ വാഹനങ്ങളില്‍ അനധികൃത യാത്രക്കാരെയും , പച്ചക്കറിപോലുള്ള പ്രൈവറ്റ് കാര്യങ്ങള്‍ക്കു വണ്ടി ഉപയോഗിക്കുന്ന അധികാര കൊഴുപ്പിനെയോ പിടിച്ചു പിഴ അടിക്കാന്‍ ചങ്കൂറ്റം കാണിക്കു ഹെ # ഒരു സംസ്‌കാരത്തിനെ വാര്‍ത്തെടുക്കാന്‍ കഷ്ട്ടപ്പെടുന്ന നാടക കലാകാരന്മാരുടെ കഞ്ഞിയില്‍ പാറ്റ ഇടാന്‍ നാണമില്ലേ.
https://www.facebook.com/photo.php?fbid=2590435787862833&set=a.1397175513855539&type=3
Post Your Comments