Latest NewsNewsBusiness

അഖിലേന്ത്യാ ബാങ്ക് പണിമുടക്കിന് ആഹ്വാനം

കൊച്ചി: അഖിലേന്ത്യാ ബാങ്ക് പണിമുടക്കിന് ആഹ്വാനം. ബാങ്ക് ലയനങ്ങള്‍ക്കെതിരെ ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് എന്നിവയുടെ നേതൃത്വത്തില്‍ ഈ മാസം 27നാണ് ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും പണിമുടക്ക് സംഘടിപ്പിച്ചിരിക്കുന്നത്.

Also read : വാഹനാപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം, നാല് പേർക്ക് പരിക്കേറ്റു

10 ബാങ്കുകളുടെ ലയനനീക്കം ഉപേക്ഷിക്കുക, ലയനത്തിലൂടെ ആറു ബാങ്കുകള്‍ അടച്ചുപൂട്ടുന്നത് ഒഴിവാക്കുക, ഐഡിബിഐ ബാങ്കിനെ സ്വകാര്യവത്ക്കരിക്കാതിരിക്കുക, വന്‍കിട കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാന്‍ കര്‍ശന നടപടിയെടുക്കുക, ജനവിരുദ്ധ ബാങ്കിംഗ് പരിഷ്‌ക്കാരങ്ങള്‍ ഉപേക്ഷിക്കുക, നിക്ഷേപ പലിശ ഉയര്‍ത്തുക, സര്‍വീസ് ചാര്‍ജുകള്‍ കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button