Latest NewsNews

പ്രണവിനെ മുറുകെ പിടിച്ച പ്രണയം, പിന്തിരിപ്പിക്കാന്‍ കള്ളക്കഥകള്‍ പറഞ്ഞിട്ടും കൈവിട്ടില്ല; പ്രണവ്-ഷഹ്ന പ്രണയകഥ ഇങ്ങനെ

ഇരിങ്ങാലക്കുട: സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം ആഘോഷിക്കപ്പെട്ട ഒരു വിവാഹമുണ്ട്. പ്രണവിന്റെയും ഷഹ്നയുടെയും.കാരണമെന്താന്ന് അല്ലേ. വീല്‍ചെയറില്‍ ജീവിക്കുന്ന പ്രണവിനെയാണ് ഷഹ്ന വിവാഹം കഴിച്ചത്. എന്നാല്‍ ഈ പ്രണയക്കഥയ്ക്ക് പിന്നില്‍ വലിയൊരു കഥയുണ്ട്.പ്രണവിനെ മുറുകെ പിടിച്ച പ്രണയമാണ് ഷഹ്നയുടെത്. പിന്തിരിപ്പിക്കാന്‍ കള്ളക്കഥകള്‍ പറഞ്ഞിട്ടും കൈവിട്ടില്ല. ആ പ്രണയത്തിന്റെ സാഫല്യാണ് കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരിലെ ആല ക്ഷേത്ര സന്നിധിയില്‍ വെച്ചു നടന്നത്. അങ്ങനെ ഷഹ്ന പ്രണവിന്റെയായി മാറുകയായിരുന്നു.

ആ പ്രണയ കഥ ഇങ്ങനെ, ബികോം വിദ്യാര്‍ത്ഥിയായിരിക്കെ 6 വര്‍ഷം മുന്‍പ് കുതിരത്തടം പൂന്തോപ്പില്‍ നടന്ന ബൈക്ക് അപകടത്തില്‍ താഴേക്കാട് സ്വദേശി മണപറമ്പില്‍ സുരേഷ് ബാബുവിന്റെ മകന്‍ പ്രണവിന്റെ ശരീരം തളര്‍ന്നു. എന്നാല്‍ വീട്ടിലെ മുറിയില്‍ തന്റെ ജീവിതം തളച്ചിടാന്‍ പ്രണവ് ഒരുക്കമായിരുന്നില്ല. അടുത്ത സുഹൃത്തായ വിനുവിന്റെ സഹായത്തില്‍ പുറത്തിറങ്ങി. വിനുവായിരുന്നു വര്‍ഷങ്ങളായി പ്രണവിനെ വീട്ടിലെത്തി കുളിപ്പിച്ചിരുന്നത്. വീല്‍ചെയറിലിരുന്ന് ഉത്സവ മേളം ആസ്വദിക്കുന്ന പ്രണവിന്റെ വിഡിയോകള്‍ ഫേസ്ബുക്കില്‍ വൈറലായി. ഇതു കണ്ടാണു തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശിനി ഷഹ്ന പ്രണവിനെക്കുറിച്ച് അറിയുന്നത്. അമ്മ സുനിത പ്രണവിനു ഭക്ഷണം വാരിക്കൊടുക്കുന്ന വിഡിയോകളും ഷഹ്നയെ പ്രണവിലേക്ക് അടുപ്പിച്ചു. 3 മാസം മുന്‍പ് ഫേസ്ബുക്കില്‍ നിന്നു ഫോണ്‍ നമ്പര്‍ തപ്പിയെടുത്തത് ഷഹ്ന പ്രണവിനെ വിളിച്ചു.

പിന്നെ കുറച്ച് നാള്‍ ഫോണില്‍ സംസാരിച്ചതോടെ ഷഹ്നയ്ക്ക് പ്രണവിനോട് പ്രണയം തോന്നി. അക്കാര്യം പ്രണവിനെ അറിയിക്കുകയും ചെയതു. വിവാഹം കഴിക്കാന്‍ തയാറാണെന്ന കാര്യവും പറഞ്ഞു. എന്നാല്‍ പ്രണവ് തന്റെ പ്രണയം മറച്ചുവച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഷഹ്ന അതിനെന്നും വഴങ്ങിയതുമില്ല. പ്രണവിനെ കൈവിടാന്‍ തയ്യാറായതുമില്ല. ഒരുമിച്ച് ജീവിക്കണമെന്ന ഉറച്ച നിലാപാടെടുത്തു. എന്നാല്‍ ഇതോടെ പ്രണവ് ധര്‍മ്മ സങ്കടത്തിലായി. കൈവിടാന്‍ മനസില്ലാതിരുന്നിട്ടും മറ്റൊരു കാമുകിയുണ്ടെന്നു സുഹൃത്തിനെക്കൊണ്ടു പറയിച്ചു നോക്കി. എന്നിട്ടും ഷഹ്ന പിന്മാറാന്‍ തയ്യാറായില്ല.

പിന്നീട് പ്രണയം ഷഹ്നയുടെ വീട്ടില്‍ അറിഞ്ഞതോടെ പ്രശ്നമായി. പ്രണവിന്റെ അടുത്തേക്ക് വരുന്നുവെന്നറിയിച്ച് ഷഹ്ന വീട്ടില്‍ നിന്ന് ഇറങ്ങി. ഇതോടെ പ്രണവിന്റെ വീട്ടുകാരും സുഹൃത്തുക്കളും ഒരു തീരുമാനമെടുത്തു. പ്രണവിന്റെ അവസ്ഥ ഷഹ്ന നേരിട്ടു കാണട്ടെ. വീല്‍ചെയറില്‍ ജീവിക്കുന്ന പ്രണവിന്റെ അവസ്ഥ നേരില്‍ കാണുമ്പോഴെങ്കിലും അവള്‍ പിന്മാറുമെന്ന് അവര്‍ കരുതി. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. പ്രണവും വീട്ടുകാരും പിന്തിരിപ്പിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും ഷഹ്ന ഉറച്ചുനിന്നു. തുടര്‍ന്ന് പ്രണവിന്റെ വീട്ടുകാരും നാട്ടുകാരും സുഹൃത്തുക്കളും എല്ലാം ചേര്‍ന്ന് വിവാഹം നടത്തി കൊടുത്തു.

എന്നാല്‍ വിവാഹ ശേഷം ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആശംസ അറിയിച്ച് നിരവധി പേരാണ് എത്തിയതും. ചെറിയ കാര്യത്തിന് വേര്‍പിരിയുന്നവരും ഭര്‍ത്താവിനോ ഭാര്യക്കോ അതല്ലെങ്കില്‍ പ്രണയിനിക്കോ എന്തേലും അപകടം പറ്റുമ്പോള്‍ കളഞ്ഞിട്ട് പോകുന്നവര്‍ക്ക് മാതൃക തന്നെയാണ് പ്രണവും ഷഹ്നയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button