ബലാത്സംഗകേസിൽ പ്രതിയായി രാജ്യം വിട്ട സ്വയം പ്രഖ്യാപിത ആൾദൈവം നിത്യാനന്ദയെ പൂട്ടാൻ കോടതി നടപടികൾ തുടങ്ങി .നിത്യാനന്ദയോട് 2020 മാർച്ച് 23 നകം കോടതിയിൽ ഹാജരാക്കാൻ ബുധനാഴ്ച കർണാടകയിലെ രാമനഗര ജില്ലാ കോടതി നിർദേശം നൽകിയിരിക്കുകയാണ് . മാത്രവുമല്ല രാജ്യത്ത് നിത്യാനന്ദയുടെ പേരിലുള്ള സകല സ്വത്തുവകകളുടെയും വിവരങ്ങൾ ശേഖരിക്കാനും കോടതിക്ക് കൈമാറാനും കോടതി സിഐഡിക്ക് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്
രാമനഗരയിലെ അഡീഷണൽ ഡിസ്ട്രിക്ട്, സെഷൻസ് ജഡ്ജിയുടെ മുമ്പാകെ നിത്യാനന്ദയ്‌ക്കെതിരായ ബലാത്സംഗ കേസ് വാദം കേട്ട കോടതി, പ്രതികളായ 6 പേരിൽ (നിത്യാനന്ദയും 5 സെക്രട്ടറിമാരും) ആരും തന്നെ ഹാജരായില്ല എന്നത് ഗൌരവമായി തന്നെ വിലയിരുത്തി .
പ്രതി പട്ടികയിൽ ഒന്നാമതായ നിത്യാനന്ദയും രണ്ടാം പ്രതിയായ അദ്ദേഹത്തിന്റെ സെക്രട്ടറി ഗോപാൽ റെഡ്ഡിയും വിചാരണവേളയിൽ ഏതുവിധേനയും ഉണ്ടാവണമെന്നും ഇതിനു വേണ്ട എല്ലാ ശ്രമങ്ങളും ബന്ധപ്പെട്ട വിചാരണ കോടതി നടത്തണമെന്നും മാർച്ച് 3 ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു
Post Your Comments