കണ്ണൂര്‍: സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും വധഭീഷണി. കൂത്തുപ്പറമ്പ് ഏരിയാകമ്മിറ്റി ഓഫിസായ പാട്യം ഗോപാലന്‍ സ്മാരക മന്ദിരത്തിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. കതിരൂര്‍ പൊലീസില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനും വധഭീഷണി കത്ത് ലഭിച്ചിരുന്നു. മുഖ്യമന്ത്രിയെ വെടിവെച്ചുകൊല്ലുമെന്നായിരുന്നു ഭീഷണിക്കത്തില്‍ വ്യക്തമാക്കിയിരുന്നത്.
Post Your Comments