Latest NewsSaudi ArabiaNewsGulf

കൊവിഡ് 19 വൈറസ് , വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷ : മുന്നറിയിപ്പുമായി സൗദി

റിയാദ് : കൊവിഡ് 19(കൊറോണ) വൈറസുമായി ബന്ധപെട്ടു വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് സൗദി അറേബ്യയിൽ കടുത്ത ശിക്ഷ . വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ അഞ്ചു വർഷം വരെ തടവും 30 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്നാണ് പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. കൊറോണ വ്യാപനത്തെ സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ കിംവദന്തികൾ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്.

Also read: കോവിഡ്-19 : പുതിയ മതവിധി പ്രഖ്യാപിച്ച് യുഎഇ ഫത്വ കൗണ്‍സിലും മന്ത്രാലയവും

സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീതിയോ കിംവദന്തിയോ പ്രചരിപ്പിക്കാൻ പാടില്ല, വിവരങ്ങൾ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് തേടണം, ക്രമസമാധാനത്തെ ബാധിക്കുന്ന പോസ്റ്റുകൾ തയ്യാറാക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ് തുടങ്ങിയ നിർദേശങ്ങളും അധികൃതർ നൽകുന്നു. അതോടൊപ്പം തന്നെ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം വിഡിയോകളും പോസ്റ്റുകളും പുറത്തിറക്കിയിട്ടുണ്ട്. ഇത് ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.

രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചതോടെ ശക്തമായ മുൻകരുതൽ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. വിശുദ്ധ ഹറമുകളിൽ എത്തുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താനായി കൊവിഡ് വൈറസിനെതിരായ മുൻകരുതൽ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. മക്കയിലും മദീനയിലും പഴുതുകളടച്ച ജാഗ്രത തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button