മുംബൈ : ബാങ്ക് തട്ടിപ്പ് കേസിൽ ലണ്ടനിൽ ജയിലിൽ കഴിയുന്ന രത്നവ്യാപാരിയായ നീരവ് വീണ്ടും വൻ തിരിച്ചടി നല്കി ബോംബൈ ഹൈക്കോടതി. നേരത്തെ മോദിയെ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചിരുന്നു . നീരവ് മോദിയിൽ നിന്ന് പിടിച്ചെടുത്ത അത്യപൂർവ പെയിന്റിംഗുകളും ആഡംബര കാറുകളും ലേലം ചെയ്യാൻ ബോംബൈ ഹൈക്കോടതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അനുമതി നൽകി. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ബോംബെ ഹൈക്കോടതിയെ സുപ്രീം കോടതി അനുവദിച്ചതിനെ തുടർന്നാണിത്. നീരവ് മോദിയുടെ ട്രസ്റ്റായ രോഹിൻ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള 15 അപൂർവ പെയിന്റിംഗുകൾ ലേലം ചെയ്യാൻ ഇതിലൂടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കഴിയും
നീരവ് മോദിയുടെ മകൻ രോഹിൻ മോദി സമർപ്പിച്ച ഹർജിയും ബോംബെ ഹൈക്കോടതി തള്ളി. സമഗ്രമായ അന്വേഷണത്തിന് ശേഷം പിടിച്ചെടുത്ത പെയിന്റിംഗുകൾ ലേലം ചെയ്യാനുള്ള എൻഫോഴ്സ്മെന്റ് തീരുമാനത്തെ രോഹിൻ വെല്ലുവിളിച്ചിരുന്നു. പെയിന്റിംഗുകൾ നീരവ് മോദിയുടേതല്ലെന്നും രോഹിൻ ട്രസ്റ്റിന്റെ സ്വത്താണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയിരുന്നത് .പക്ഷേ കോടികൾ വിലമതിക്കുന്ന ഈ പെയിന്റിംഗുകൾ വാങ്ങിയത് തട്ടിപ്പ് വഴി ഉള്ള പണം കൊണ്ടാണെന്നു കോടതിക്ക് മുമ്പാകെ തെളിയിക്കാൻ എൻഫോഴ്സ്മെന്റ് ഏജൻസിക്ക് കഴിഞ്ഞിരുന്നു
പഞ്ചാബ് നാഷണൽ ബാങ്ക് ഉൾപ്പെടെ 13,000 കോടി രൂപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റു നടത്തിയ അന്വേഷണത്തിലാണ് പെയിന്റിംഗുകൾ പിടിച്ചെടുത്തത്. എം എഫ് ഹുസൈന്റെ പെയിന്റിംഗുകൾ ഉൾപ്പെടുന്ന പെയിന്റിംഗുകളുടെ ലേലം മാർച്ച് 5 ന് നടക്കും. കോടതിയുടെ ഈ ഇടപെടൽ മൂലം കുറ്റകൃത്യവുമായി ബന്ധപ്പെട്ട നടപടികൾ സുഗമമായി പാലിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കഴിയും
ഓരോ പെയിന്റിംഗിന്റെയും വില 10 കോടിയിലധികം വരും
ഓൺലൈൻ പോർട്ടൽ വഴിയാണ് ലേലം നടക്കുന്നത് . 1935 ൽ അമൃത ഷേർ-ഗിൽ വരച്ച ‘ബോയ്സ് വിത്ത് ലെമൺസ്’ എന്ന ചിത്രമാണ് ഈ ലേലത്തിലെ പ്രധാന ആകർഷണം. ഇതിനുപുറമെ, 1972 ൽ എം എഫ് ഹുസൈന്റെ പെയിന്റിംഗും രാജാ രവിവർമയുടെ മറ്റൊരു ചിത്രവും ഉൾപ്പെടുന്നു. ഓരോ പെയിന്റിംഗിനും 10 കോടിയിലധികം രൂപയാണ് മൂല്യം .
Post Your Comments