KeralaLatest NewsNews

ഈ ജില്ലയില്‍ മാര്‍ച്ച് എട്ടിന് മദ്യനിരോധനം, കാരണമിങ്ങനെ

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാര്‍ച്ച് എട്ടിന് മദ്യനിരോധനം. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ചാണ് ജില്ലയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയത്. മാര്‍ച്ച് 8 വൈകിട്ട് ആറുമണി മുതല്‍ മാര്‍ച്ച് ഒന്‍പത് വൈകിട്ട് ആറുവരെയാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ വാര്‍ഡുകളിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും മദ്യ വില്‍പ്പന ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കം. കൂടാതെ പെങ്കാലയോടനുബന്ധിച്ച് നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ കുടിവെള്ള വിതരണം തടസപ്പെടും. ഈ മാസം ആറ് മുതല്‍ ഒന്‍പത് വരെയുള്ള ദിവസങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ നഗരത്തിലെ തട്ടുകടകള്‍, റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് രാത്രികാലപരിശോധന കര്‍ശനമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button