ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ നേരിട്ട് പങ്കുള്ള ആം ആദമി നേതാവ് താഹിര്‍ ഹുസൈന് മുന്‍കൂര്‍ജാമ്യത്തിനായി ശ്രമിക്കുന്നു. ഡല്‍ഹി കോടതിയെയാണ് മുന്‍കൂര്‍ജാമ്യത്തിനായി താഹിര്‍ ഹുസൈന് ചൊവ്വാഴ്ച സമീപിച്ചത്.
ബുധനാഴ്ച സെഷന്‍സ് കോടതി ജഡ്ജി സുധീര്‍ കുമാര്‍ ജെയ്ന്‍ താഹിര്‍ ഹുസൈന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിക്കും. ഹുസൈനെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. ഐബി ഉദ്യോഗസ്ഥന്റെ മരണവുമായി ബന്ധപ്പെട്ടാണ് കേസ്. ആം ആദ്മിപാര്‍ട്ടി താഹിര്‍ ഹുസൈനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
Post Your Comments